പുസ്തകത്തട്ടൊരുക്കി തരിയോട് ജി.എല്‍.പി സ്‌കൂള്‍

വൈത്തിരി: വായന മാസാചരണത്തിന്റ ഭാഗമായി തരിയോട് ജി.എല്‍.പി സ്‌കൂളിലെ കുട്ടികള്‍ക്ക് പത്രങ്ങളും മാസികകളും കയ്യെത്തും ദൂരത്ത് ലഭ്യമാക്കി പുസ്തകത്തട്ട് ഒരുക്കി. വായന മാസാചരണത്തിന്റെയും പുസ്തകത്തട്ടിന്റെയും ഉദ്ഘാടനം കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ശിവന്‍പിള്ള മാസ്റ്റര്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് സന്തോഷ് കോരംകുളം, ലീന ബാബു, സി.പി. ശശികുമാര്‍, എം.പി.കെ ഗിരീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രധാനാധ്യാപകന്‍ പി.കെ.വിജു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി.സി.ഷാലി നന്ദിയും പറഞ്ഞു.വായന മാസാചരണത്തിന്റെ ഭാഗമായി പുസ്തകപ്രദര്‍ശനം, വായന മത്സരം, പുസ്തക പരിചയം, സാഹിത്യ ക്വിസ്, വാര്‍ത്താലോകം, വളരുന്ന വായനാമരം, പുസ്തകാസ്വാദനം തുടങ്ങിയവ വരും ദിവസങ്ങളില്‍ സംഘടിപ്പിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles