പരിസ്ഥിതി ലോല മേഖല: തരിയോട് സര്‍വകക്ഷി യോഗം ചേര്‍ന്നു

വൈത്തിരി: സംരക്ഷിത വനങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള പ്രദേശം പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീം കോടതി വിധി നീക്കിക്കിട്ടുന്നതിനു ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തരിയോട് പഞ്ചായത്ത് ഭരണസമിതി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം തീരുമാനിച്ചു. തരിയോട് പഞ്ചായത്തിന്റെ പല ഭാഗങ്ങളും മലബാര്‍ വന്യജീവി സങ്കേതത്തിന്റെ പരിസ്ഥിതി ലോല മേഖലയില്‍ വരുന്നതു ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് യോഗം വിളിച്ചത്. ജനവാസകേന്ദ്രങ്ങള്‍ പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടുത്തിയതിനെതിരേ പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങള്‍ക്കു അയയ്ക്കും. പൊതു ഗ്രാമസഭ ചേര്‍ന്നും തീരുമാനമെടുക്കും. പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് വി.ജി.ഷിബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സൂന നവീന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ഷീജ ആന്റണി, ഷമീം പാറക്കണ്ടി, മെംബര്‍മാരായ കെ.എന്‍.ഗോപിനാഥന്‍, ബീന റോബിന്‍സണ്‍, പുഷ്പ മനോജ്, വത്സല നളിനാക്ഷന്‍, സിബിള്‍ എഡ്വേര്‍ഡ്, സെക്രട്ടറി എം.ബി.ലതിക എന്നിവര്‍ പ്രസംഗിച്ചു. വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് എം.എ.ജോസഫ്, ബഷീര്‍ പുള്ളാട്ട്, അബ്രഹാം മാസ്റ്റര്‍, എം.ടി.ജോണ്‍, ടി.വി.ജോസ്, പി.കെ.അബ്ദുറഹ്‌മാന്‍, ജോജിന്‍ ടി.ജോയ്, ജോസ് ജെ.മലയില്‍, രാധ മണിയന്‍, പി.കെ.മുസ്തഫ, എം.സണ്ണി, സി.ടി.നളിനാക്ഷന്‍, ടി.മുജീബ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles