എജ്യുക്കേഷന്‍ എന്‍ഡോവ്‌മെന്റ്

വൈത്തിരി: വൈത്തിരി സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്കു ഇ.എം.എസ്, ടി.എസ് എജ്യുക്കേഷന്‍ എന്‍ഡോവ്‌മെന്റ് നല്‍കും. 25,000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള അംഗങ്ങളുടെ മക്കള്‍, 25,000 രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ള അംഗങ്ങളുടെ മക്കള്‍, എസ്.സി, എസ്.ടി. വിഭാഗങ്ങളില്‍പ്പെടുന്ന അംഗങ്ങളുടെ മക്കള്‍ എന്നീ വിഭാഗങ്ങളിലാണ് എന്‍ഡോവ്‌മെന്റ് നല്‍കുന്നത്. സംസ്ഥാന സിലബസില്‍ പഠിച്ച് പരീക്ഷയെഴുതിയവര്‍ക്കാണ് എന്‍ഡോവ്‌മെന്റിനു അര്‍ഹത. അപേക്ഷാഫോറവും വിശദവിവരവും കല്‍പറ്റ ഹെഡ് ഓഫീസിലും മേപ്പാടി, പടിഞ്ഞാറത്തറ ബ്രാഞ്ചുകളിലും ലഭിക്കും. ജൂലായ് ഒന്നിന് വൈകുന്നേരം അഞ്ചിന് മുമ്പു അപേക്ഷിക്കണം.

0Shares

Leave a Reply

Your email address will not be published.

Social profiles