എം.പി.ഓഫീസ് അക്രമം: എ.ഡി.ജി.പി അന്വേഷിക്കും; ഡിവൈ.എസ്.പിക്ക് സസ്‌പെന്‍ഷന്‍

കല്‍പറ്റ: വയനാട് എം.പി രാഹുല്‍ഗാന്ധിയുടെ ഓഫീസിലേക്ക് നടന്ന എസ്.എഫ്.ഐ മാര്‍ച്ചും തുടര്‍ന്നുണ്ടായ അനിഷ്ടസംഭവങ്ങളും സംബന്ധിച്ച് സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്തും. പോലീസ് ആസ്ഥാനത്തെ എ.ഡ.ിജി.പി മുഖേന അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. സംഭവസ്ഥലത്ത് ചുമതലയില്‍ ഉണ്ടായിരുന്ന കല്‍പറ്റ ഡിവൈ.എസ.്പിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കല്‍പറ്റ ഡിവൈ.എസ്.പിയുടെ ചുമതല മറ്റൊരു ഓഫീസര്‍ക്ക് നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.

0Shares

Leave a Reply

Your email address will not be published.

Social profiles