എസ്.എഫ്.ഐ പ്രവര്‍ത്തകരെ കോടതിയില്‍ ഹാജരാക്കി

കല്‍പറ്റ: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത എസ്.എഫ്.ഐ പ്രവര്‍ക്കതരെ കോടതിയില്‍ ഹാജരാക്കി. 19 എസ്.എഫ്.ഐ പ്രവര്‍ത്തകരെയാണ് കല്‍പറ്റ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ സംസ്ഥാന നേതാക്കള്‍ ഇന്ന് രാവിലെ കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയിരുന്നു. ഇന്നു തന്നെ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയും ചേര്‍ന്നേക്കും. പാര്‍ട്ടി തലത്തില്‍ നടപടിയുണ്ടായേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

0Shares

Leave a Reply

Your email address will not be published.

Social profiles