വിസ തട്ടിപ്പു കേസ് പ്രതി പിടിയില്‍

വസന്തകുമാര്‍.

മാനന്തവാടി-സിംഗപ്പൂരില്‍ ജോബ് വിസ വാഗ്ദനം ചെയ്തു 1.13 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍. ചെന്നൈ സ്വദേശി വസന്തകുമാറിനെയാണ് (41) വയനാട് സൈബര്‍ പോലീസ് ചെന്നൈയില്‍ അറസ്റ്റ് ചെയ്തത്. കാവുമന്ദം സ്വദേശിയുടെ പരാതിയില്‍ പടിഞ്ഞാറത്തറ പോലീസ് 2017ല്‍ രജിസ്റ്റര്‍ ചെയ്തതാണ് കേസ്. തട്ടിപ്പ് വ്യാജ സിം കാര്‍ഡുകളും ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ചായതിനാല്‍ ലോക്കല്‍ പോലീസിനു പ്രതിയെ പിടികൂടാനായില്ല. കഴിഞ്ഞ് വര്‍ഷമാണ് ജില്ലാ പോലീസ് മേധാവി കേസ് സൈബര്‍ വിംഗിനു കൈമാറിയത്. സൈബര്‍ സ്റ്റേഷനിലെ എസ്.സി.പി.ഒ അബ്ദുല്‍ ഷുക്കൂര്‍, എം.എസ്.റിയാസ്, വിനീഷ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. മാനന്തവാടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ വസന്തകുമാറിനെ റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published.

Social profiles