വൈദ്യുതി നിരക്ക് വര്‍ധനവില്‍ ആം ആദ്മി പാര്‍ട്ടി പ്രതിഷേധിച്ചു

പൂതാടി: കേരളത്തില്‍ വീണ്ടും വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആം ആദ്മി പാര്‍ട്ടി പ്രതിഷേധിച്ചു. പൂതാടി പഞ്ചായത്തില്‍ നടന്ന പ്രതിഷേധത്തിന് ജില്ല ട്രഷറര്‍ ബാബു നേതൃത്വം നല്‍കി. വൈദ്യതി ബില്ല് വര്‍ദ്ധനവിലൂടെ കേരള ജനതക്ക് ഒരു കനത്ത പ്രഹരം കൂടി ഏല്‍പ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് ജില്ല കണ്‍വീനര്‍ അജി കൊളോണിയ അഭിപ്രായപെട്ടു. ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന ഡല്‍ഹിയില്‍ ഇരുന്നൂറ് യൂണിറ്റും പഞ്ചാബില്‍ 300 യൂണിറ്റും സൗജന്യമായി നല്‍കുമ്പോള്‍ വൈദ്യൂതി ഉത്പാദനം ചെയ്യുന്ന കേരളത്തില്‍ എന്ത് കൊണ്ട് ഇടക്കിടെ വില വര്‍ധിപ്പിക്കുന്നുവെന്ന് ജില്ല സെക്രട്ടറി സല്‍മാന്‍ റിപ്പണ്‍ അഭിപ്രായപെട്ടു. സര്‍ക്കാരിന്റെ ധൂര്‍ത്ത് കാരണം നിരക്ക് വര്‍ദ്ധിപ്പിച്ച് മുന്നോട്ട് പോകാന്‍ ഉള്ള ശ്രമങ്ങള്‍ക്കെതിരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികള്‍ക്ക് മീനങ്ങാടിയില്‍ യൂത്ത് വിംഗ് ജില്ല കണ്‍വീനര്‍ സിജു പുല്‍പള്ളി, അമ്പലവയലില്‍ പഞ്ചായത്ത് കണ്‍വീനര്‍ ചാക്കോ പുല്‍പള്ളിയില്‍ പഞ്ചായത്ത് കണ്‍വീനര്‍ ബേബി, മാനന്തവാടിയില്‍ മണ്ഡലം ജോ. കണ്‍വീനര്‍ ബേബി പള്ളത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles