മണിവയലില്‍ പച്ചത്തുരുത്തുമായി മീനങ്ങാടി പഞ്ചായത്ത്

മീനങ്ങാടി മണിവയലില്‍ പച്ചത്തുരുത്ത് പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ.വിനയന്‍ നിര്‍വഹിക്കുന്നു.

കല്‍പറ്റ: മീനങ്ങാടി പഞ്ചായത്തില്‍ പുതിയ പച്ചത്തുരുത്തിന് തുടക്കമായി. മണിവയലില്‍ അഞ്ചു സെന്റിലാണ് പച്ചത്തുരുത്ത് ഒരുക്കുന്നത്. പ്രവൃത്തി ഉദ്ഘാടനം തൈ നട്ട് പഞ്ചായത്ത പ്രസിഡന്റ് കെ.ഇ.വിനയന്‍ നിര്‍വഹിച്ചു. പഞ്ചായത്തിലെ 19 വാര്‍ഡുകളിലും പച്ചത്തുരുത്ത് പദ്ധതി നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വൈസ് പ്രസിഡന്റ് നുസ്രത് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ ശാന്തി സുനില്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബേബി വര്‍ഗീസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ രാജേന്ദ്രന്‍, തണല്‍ സോഷ്യല്‍ സര്‍വീസ് ഏജന്‍സി സ്റ്റാഫ് അജിത്, തൊഴിലുറപ്പ് പദ്ധതി അസി.എന്‍ജിനീയര്‍ അനീഷ്, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ കെ.പി.അഖില എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles