മാധ്യമ പ്രവര്‍ത്തകരോടുള്ള തെറ്റായ സമീപനം അവസാനിപ്പിക്കണം: കെ.ആര്‍.എം.യു

കല്‍പറ്റ: മാധ്യമ പ്രവര്‍ത്തകരോടും മാധ്യമ സ്ഥാപനങ്ങളോടുമുള്ള രാഷ്ട്രീയ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും തെറ്റായ സമീപനം അവസാനിപ്പിക്കണമെന്നു
കെ.ആര്‍.എം.യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കല്‍പ്പറ്റയില്‍ പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തിനിടെ ചോദ്യത്തിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകനെ അധിക്ഷേപിച്ചതു ശരിയല്ല. ദേശാഭിമാനി ഓഫീസിന് നേരേയുണ്ടായ കല്ലേറും അസഭ്യവര്‍ഷവും അംഗീകരിക്കാനില്ല. മാധ്യമ പ്രവര്‍ത്തകര്‍ തൊഴിലിന്റെ ഭാഗമായാണ് ചോദ്യങ്ങള്‍ ഉന്നയിക്കുന്നതും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും. ചോദ്യങ്ങളോട് പക്വതയോടെ രാഷ്ട്രീയ നേതാക്കള്‍ പ്രതികരിക്കുന്നതാണ് ഭൂഷണമെന്നു യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് രതീഷ് വാസുദേവന്‍ അധ്യക്ഷത വഹിച്ചു. ജിംഷിന്‍ സുരേഷ്, അബു താഹിര്‍ , ജിന്‍സ് തോട്ടുങ്കര എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles