അപകടഭീതിയില്‍ കരിന്തിരിക്കടവ് പാലം

മധ്യഭാഗം താഴ്ന്ന കരിന്തിരിക്കടവ് പാലം

മാനന്തവാടി: കരിന്തിരിക്കടവ് പാലത്തിന്റെ മധ്യഭാഗം താഴ്ന്നു. അപകട ഭീതിയിലായ പാലം നാട്ടുകാരെ ആശങ്കയിലാക്കുന്നു. മാനന്തവാടിയെയും എടവക പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കരിന്തിരിക്കടവ് പാലമാണ് അപകടത്തിലായത്. പ്രളയത്തെ തുടര്‍ന്ന് ഒരു പില്ലര്‍ ഇരുന്ന് പോയതോടെയാണ് പാലത്തിന്റെ മധ്യഭാഗം താഴ്ന്നത്. പാലത്തിന്റെ ഇരുമ്പ് കൈവരികള്‍ തുരുമ്പെടുത്ത് നശിച്ചു കൊണ്ടിരിക്കുകയാണ്. കൈവരികള്‍ സ്ഥാപിക്കാനായി സ്ഥാപിച്ച കോണ്‍ക്രീറ്റ് തൂണുകളും തകര്‍ന്നിട്ടുണ്ട്. പാലത്തിന്റെ പല ഭാഗങ്ങളിലും വിള്ളല്‍ രൂപപ്പെട്ടു കഴിഞ്ഞു. കല്‍പറ്റയിലേക്ക് പോകാനുള്ള എളുപ്പ മാര്‍ഗ്ഗമെന്ന നിലയില്‍ നിരവധി വാഹനങ്ങള്‍ ഈ പാലത്തിലൂടെ കടന്നുപോകുന്നുണ്ട്. നിരവധി െ്രെപവറ്റ് ബസുകളും ഈ പാലത്തിലൂടെ സര്‍വ്വീസ് നടത്തുന്നു. പാലത്തിന് ഇരുവശവുമുള്ള റോഡുകള്‍ നവീകരിച്ചതിനാല്‍ നിരവധി വാഹനങ്ങള്‍ ഈ പാലത്തെയാണ് ആശ്രയിക്കുന്നത്. പാലത്തിന്റെ ഇരുഭാഗത്തേയും റോഡ് നിര്‍മ്മാണം കഴിഞ്ഞെങ്കിലും പാലം പുതുക്കിപണിയാനുള്ള നടപടികളൊന്നുമായിട്ടില്ല.

0Shares

Leave a Reply

Your email address will not be published.

Social profiles