കോറോം ടൂറിസ്റ്റ് ബംഗ്ലാവ് നവീകരണം തുടങ്ങി

നവീകരണത്തിനായി കോറോം ടൂറിസ്റ്റ് ബംഗ്ലാവിന്റെ മേല്‍ക്കൂരകള്‍ പൊളിച്ചുമാറ്റിയ നിലയില്‍

മാനന്തവാടി: നൂറിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷുകാര്‍ നിര്‍മിച്ച കോറോം ടൂറിസ്റ്റ് ബംഗ്ലാവ് പുതുക്കിപ്പണിയുന്നു. 23 ലക്ഷം രൂപാ ചെലവില്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിടം വിഭാഗമാണ് ടൂറിസ്റ്റ് ബംഗ്ലാവ് പഴമ നിലനിര്‍ത്തി നവീകരിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിക്കപ്പെട്ട ബംഗ്ലാവുകളില്‍ തലയെടുപ്പോടെ നിലനില്‍ക്കുന്ന രണ്ട് ടി.ബികളിലൊന്നാണ് തൊണ്ടര്‍നാട് കോറോത്തുള്ളത്. മറ്റൊന്ന് മാനന്തവാടിയിലാണ്. കോറോം ടി.ബി പൈതൃകസംരക്ഷണമെന്ന നിലയില്‍ നിലനിര്‍ത്തിവരികയാണ്. വയനാട്ടിലെത്തിയിരുന്ന ബ്രിട്ടീഷ് ഉന്നത ഉദ്യോഗസ്ഥര്‍ കോറോം ബംഗ്ലാവില്‍ രണ്ടും മൂന്നും ദിവസങ്ങള്‍ തങ്ങിയിരുന്നതായും വിശ്രമകേന്ദ്രമെന്ന നിലയില്‍ ഉപയോഗിച്ചിരുന്നതായും പറയപ്പെടുന്നു. ടി ബി യോട് ചേര്‍ന്നുണ്ടായിരുന്ന കുതിരായലയം ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തകര്‍ന്നത്. നിലവിലുള്ള കെട്ടിടത്തിന്റെ മരം കൊണ്ട് നിര്‍മിച്ച മേല്‍ക്കൂരയുടെ പലഭാഗങ്ങളും തര്‍ച്ചയുടെ വക്കിലെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മരം പൂര്‍ണ്ണമായും നീക്കം ചെയ്ത് പകരം ജി ഐ പൈപ്പുപയോഗിച്ച് മേല്‍ക്കൂരനിര്‍മിച്ച് കെട്ടിടം സംരക്ഷിക്കാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറായത്. നവീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ കെട്ടിടത്തിന്റെ മേല്‍ക്കുര പൂര്‍ണ്ണമായും എടുത്തുമാറ്റി. ജില്ലയില്‍ ടൂറിസം സാധ്യതകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ നവീകരിക്കുന്ന ടി.ബി വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ പ്രയോജനകരമാവുമെന്നാണ് കരുതപ്പെടുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles