കെ.എന്‍.എ ഖാദറിനെ മുസ്്‌ലിം ലീഗ് താക്കീത് ചെയ്തു

കല്‍പറ്റ: കോഴിക്കോട്ട് കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിലെ പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുസ്്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം അഡ്വ.കെ എന്‍ എ ഖാദറിനെ സംസ്ഥാന കമ്മിറ്റി താക്കീത് ചെയ്തതായി മുസ്്‌ലിം ലീഗ് സംസ്ഥാന ആക്ടിംഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു. ഇത് സംബന്ധിച്ച് പാര്‍ട്ടി കെ എന്‍ എ ഖാദറിനോട് നേരത്തെ വിശദീകരണം തേടിയിരുന്നു. അദ്ദേഹം പാര്‍ട്ടിക്കു നല്‍കിയ ദീര്‍ഘമായ വിശദീകരണക്കുറിപ്പ് നേതൃയോഗം ചര്‍ച്ച ചെയ്തു. ഒരു സാംസ്‌കാരിക പരിപാടി എന്ന നിലയില്‍ മാത്രം കണ്ട് ഇതില്‍ പങ്കെടുത്തതില്‍ തനിക്ക് ജാഗ്രതക്കുറവുണ്ടായെന്നും ഈ സൂക്ഷ്മതക്കുറവില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മറുപടിയില്‍ വിശദീകരിച്ചു. ഇക്കാര്യത്തില്‍ കെ എന്‍ എ ഖാദറിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗൗരവതരമായ വീഴ്ചയും ശ്രദ്ധകുറവുമാണെന്ന് യോഗം വിലയിരുത്തി.
പാര്‍ട്ടി അംഗങ്ങള്‍ ഏത് വേദിയില്‍ പങ്കെടുക്കുമ്പോഴും സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ മാധ്യമങ്ങളിലും പുറത്തും പ്രതികരണങ്ങള്‍ നടത്തുമ്പോഴും മുസ്ലിം ലീഗിന്റെ നയ സമീപനങ്ങള്‍ക്കും സംഘടനാ മര്യാദകള്‍ക്കും വിരുദ്ധമാകാതിരിക്കാന്‍ കൂടുതല്‍ ജാഗ്രതയും കണിശതയും പുലര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles