പാതയോരം കാടുവെട്ടി വൃത്തിയാക്കി

ജനത ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തില്‍ നടത്തിയ റോഡരിക് ശുചീകരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യുന്നു.

കരണി: ജനത ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തില്‍ മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി കരണി ടൗണ്‍ മുതല്‍ പനങ്കണ്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വരെ റോഡിന്റെ ഇരുവശവും കാടുവെട്ടി വൃത്തിയാക്കി. വഴിയോരത്തു കിടന്ന പ്ലാസ്റ്റിക് ശേഖരിച്ചു ഹരിതകര്‍മ സേനയ്ക്കു കൈമാറി. റോഡിന്റെ ഇരുവശവും കാട് വളര്‍ന്ന് സ്‌കൂള്‍ കുട്ടികള്‍ക്കും വാഹന യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് നജീബ് കരണി അധ്യക്ഷത വഹിച്ചു, പി.ടി.എ പ്രസിഡന്റ് സജീഷ് കുമാര്‍, എം.വി.നിഷീദ്, എം.പി.മോഹനന്‍, വി. എന്‍.വിനോദ്കുമാര്‍, എ.വൈ.ഫിറോസ്ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു.ടി.ടി.ദേവസ്യ, ഷിബു, ഷാഹിദ്, ഉമ്മര്‍, കെ.എം.ശശി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles