മേരി മാതാ കോളേജില്‍ ഡിഗ്രി, പിജി കോഴ്‌സുകളില്‍ പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു

മാനന്തവാടി: മേരി മാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വിവിധ ബിരുദ, ബിരുദാനന്തര കോഴ്‌സുകളില്‍ പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു.സോഷ്യല്‍ സയന്‍സ്, ഇക്കണോമിക്‌സ്, ഫംഗ്ഷണല്‍ ഇംഗ്ലീഷ്, സുവോളജി, കോമേഴ്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി ബിരുദ കോഴ്‌സുകളിലേക്കും കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ് ബിരുദാനന്തര കോഴ്‌സുകളിലേക്കും കണ്ണൂര്‍ സര്‍വകലാശാലയിലെ ഏകജാലക പോര്‍ട്ടലിലൂടെ( ംംം.മറാശശൈീി.സമിിൗൃൗിശ്‌ലൃേെശ്യ.മര.ശി) അപേക്ഷ സമര്‍പ്പിക്കാം.
ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനു ജൂണ്‍ 30നും ബിരുദ കോഴ്‌സുകളിലേക്കു ജൂലൈ 15നും മുമ്പ് അപേക്ഷിക്കണം. മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ കോളേജ് വെബ്‌സൈറ്റില്‍ ലഭ്യമായ അപേക്ഷാഫോറം പൂരിപ്പിച്ച് ഏകജാലക രജിസ്‌ട്രേഷന്റെ പ്രിന്റ്ഔട്ട് സഹിതം കോളേജ് ഓഫീസില്‍ സമര്‍പ്പിക്കണം.
കമ്മ്യൂണിറ്റി ക്വാട്ടയിലേക്കു അര്‍ഹരായ വിദ്യാര്‍ഥികള്‍. ഏകജാലക അപേക്ഷയോടൊപ്പം കോളേജ് വെബ്‌സൈറ്റിലെ (വേേു:െ//ാമൃ്യാമവേമരീഹഹലഴല.മര.ശി/മറാശശൈീി2022) ഗൂഗിള്‍ ഫോം കൂടി പൂരിപ്പിച്ച് നല്‍കണം.
സ്‌പോര്‍ട്ട്‌സ് ക്വാട്ട അപേക്ഷ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗം മേധാവിക്ക് നേരിട്ട് സമര്‍പ്പിക്കാം. സ്‌പോര്‍ട്‌സ് ക്വാട്ട സംബന്ധിച്ച വിവരത്തിനു +918943241431(ബിനീഷ് ബേബി) എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം. കൂടുതല്‍ വിവരത്തിനു +91 98473 25392 (ഡോ.ഗീത ആന്റണി പുള്ളന്‍), +91 8606020642 (മിഥുന്‍ ഷാജി), +91 9947517993 (വി.എസ്. ടാന്‍സി), +91 94005 03289 (സി.ജെ. ജോണ്‍സണ്‍) എന്നീ നമ്പറുകളിലും വിളിക്കാം.

0Shares

Leave a Reply

Your email address will not be published.

Social profiles