വനിതാ സംരംഭകത്വ വായ്പ വര്‍ധിപ്പിച്ചു

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ തൃശ്ശിലേരിയില്‍ സംഘടിപ്പിച്ച വനിതാ സംരംഭകത്വ ശില്‍പശാല ചെയര്‍പേഴ്‌സണ്‍ കെ.സി.റോസക്കുട്ടി ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

മാനന്തവാടി: കുടുംബശ്രീ സി.ഡി.എസുകള്‍ക്ക് കോര്‍പ്പറേഷന്‍ നല്‍കുന്ന സംരംഭക വായ്പയുടെ പരിധി ഒന്നരക്കോടിയില്‍ നിന്ന് മൂന്ന് കോടി രൂപയായി വര്‍ദ്ധിപ്പിച്ചതായി വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി.റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു. കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ തൃശ്ശിലേരിയില്‍ സെന്റ് ജോര്‍ജ്‌സ് ഇടവക, എസ്.ഡബ്ല്യു.എസ്, കുടുംബശ്രീ യൂണീറ്റുകള്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച വനിതാ സംരംഭകത്വ ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ആകെയുള്ള 16 സെന്റ് കിടപ്പാടത്തില്‍ നിന്ന് അഞ്ച് സെന്റ് ഭൂമി ഭൂരഹിതന് ദാനം ചെയ്ത മൊടോമറ്റം മേരിയെ ചടങ്ങില്‍ കെ.സി.റോസക്കുട്ടി ടീച്ചര്‍ ആദരിച്ചു. സെന്റ് ജോര്‍ജ്‌സ് പാരീഷ് ഹാളില്‍ നടന്ന ശില്‍പശാലയില്‍ ഫാ. ബാബു മാപ്ലശ്ശേരി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം പി. വസന്തകുമാരി, മിനിജ പ്രസാദ്, ഒ.പി. ജെയ്‌ന തുടങ്ങിയവര്‍ പ്രസംഗിച്ചു. വനിതാ വികസന കോര്‍പ്പറേഷന്റെ വിവിധ പദ്ധതികളെക്കുറിച്ച് റീജിയണല്‍ മാനേജര്‍ ഫൈസല്‍ മുനീര്‍, വിവിധ സംരംഭക പദ്ധതികളെക്കുറിച്ച് കേരള എഫ്. പി.ഒ. കണ്‍സോര്‍ഷ്യം സംസ്ഥാന സെക്രട്ടറി സി.വി.ഷിബു എന്നിവര്‍ ക്ലാസ്സുകളെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles