‘മനഃസാക്ഷി’ ഹര്‍ത്താല്‍: പിന്തുണയുമായി സിപിഐ(എംഎല്‍) റെഡ്സ്റ്റാര്‍

Read Time:3 Minute, 2 Second

കല്‍പറ്റ:വന്യമൃഗ ആക്രമണത്തില്‍നിന്നു മനുഷ്യരുടെ ജീവനും ജീവനോപാധികള്‍ക്കും സംരക്ഷണം നല്‍കുന്നതില്‍ അധികാരികള്‍ കാട്ടുന്ന വീഴ്ചയില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ഫാര്‍മേഴ്‌സ് റിലീഫ് ഫോറം ജില്ലാ കമ്മിറ്റി ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ വൈകുന്നേരം അഞ്ച് വരെ നടത്താന്‍ തീരുമാനിച്ച മനഃസാക്ഷി’ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് സിപിഐ(എംഎല്‍)റെഡ്സ്റ്റാര്‍ ജില്ലാ കമ്മിറ്റി. ജില്ലയിലെ അതിരൂക്ഷമായ വന്യജീവി പ്രശ്‌നത്തെ നിസാരമായി കാണുന്ന സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധമുള്ളവരെല്ലാം ഹര്‍ത്താലില്‍ അണിചേരണമെന്ന് റെഡ് സ്റ്റാര്‍ ജില്ലാ സെക്രട്ടറി കെ.വി.പ്രകാശ് അഭ്യര്‍ഥിച്ചു.
മാനന്തവാടി രൂപത രാഷ്ട്രീയകാര്യ സമിതിയും കെസിവൈഎം മാനന്തവാടി രൂപത ഘടകവും ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഹര്‍ത്താല്‍ മനഃസാക്ഷിയില്ലാത്ത ഭരണകൂടത്തോടുള്ള പ്രതിഷേധമാണെന്ന് കെ.സി.വൈ.എം രൂപത സമിതി വിലയിരുത്തി. തെരഞ്ഞെടുപ്പുകാലങ്ങളില്‍ മാത്രം മനുഷ്യന് പ്രാധാന്യം കൊടുക്കുകയും മറ്റവസരങ്ങളില്‍ പുല്ലുവില കല്‍പ്പിക്കുകയുമാണ് ഭരണാധികാരികള്‍ ചെയ്യുന്നത്. ജനങ്ങള്‍ക്ക് പേടിയില്ലാതെ പുറത്തിറങ്ങാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ നടത്തുന്ന ഹര്‍ത്താല്‍ നിലനില്‍പ്പിനുവേണ്ടിയുള്ള സമരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഡയറക്ടര്‍ ഫാ.സാന്റോ അമ്പലത്തറ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ജിഷിന്‍ മുണ്ടക്കാത്തടത്തില്‍, വൈസ് പ്രസിഡന്റ് ബെറ്റി അന്ന ബെന്നി പുതുപ്പറമ്പില്‍, ജനറല്‍ സെക്രട്ടറി ടിജിന്‍ ജോസഫ് വെള്ളപ്ലാക്കില്‍, സെക്രട്ടറിമാരായ അമ്പിളി സണ്ണി, ഡെലിസ് സൈമണ്‍ വയലുങ്കല്‍, ട്രഷറര്‍ ജോബിന്‍ തുരുത്തേല്‍, കോ ഓര്‍ഡിനേറ്റര്‍ ജോബിന്‍ തടത്തില്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ബെന്‍സി ജോസ് എന്നിവര്‍ പ്രസംഗിച്ചു.
അതിനിടെ, സമൂഹത്തിന്റെ വിവിധ തുറകളിലുള്ളതില്‍ മനഃസാക്ഷി മരവിക്കാത്തവര്‍ ഹര്‍ത്താലുമായി സഹകരിക്കണമെന്ന് ഫാര്‍മേഴ്‌സ് റിലീഫ് ഫോറം ജില്ലാ ചെയര്‍മാന്‍ പി.എം. ചെയര്‍മാന്‍ അഭ്യര്‍ഥിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles