ഡി.എഫ്.ഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

Read Time:1 Minute, 48 Second

മാനന്തവാടി: യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി ഡി എഫ് ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക, നഷ്ടപരിഹാരത്തിന് സ്ഥിരം ഫോര്‍മുല ഉണ്ടാക്കുക, വനം മന്ത്രി രാജിവയ്ക്കുക, നാടും കാടും വേര്‍തിരിക്കുക, ആനയെ ഉടന്‍ മയക്കുവെടി വച്ച് പിടിക്കുക എന്നി അവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടയിരുന്നു മാര്‍ച്ച്. സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അമല്‍ ജോയ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ. അരുണ്‍ദേവ്, മാനന്തവാടി നിയോജകമണഡലം പ്രസിഡന്റ് അസീസ് വാളാട്, മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.എം. നിഷാന്ത് സംസാരിച്ചു. ഡി.സി.സി. ജനറല്‍ സെക്രട്ടറി എം.ജി. ബിജു,യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ അജ്മല്‍ വെള്ളമുണ്ട, സി.എം. ലനീഷ്, അഡ്വ. ലയണല്‍ മാത്യു, ജിജി വര്‍ഗീസ്, അനീഷ് ജേക്കബ്, ഹര്‍ഷല്‍ കോന്നാടന്‍, അനീഷ് മീനങ്ങാടി, മുത്തലിബ് പഞ്ചാര, ഡിന്റോ ജോസ്, നൗഫല്‍ മോന്‍, അഡ്വ. ഗൗതം ഗോകുല്‍ദാസ്, മെല്‍ എലിസബത്ത്,ജോയ്‌സി ഷാജു, മീനാക്ഷി രാമന്‍ മുജീബ് കോടിയാടാന്‍ സുഹൈര്‍ സി.എച്ച് നേതൃത്വം നല്‍കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles