“മധുരം 91” പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

Read Time:1 Minute, 39 Second

തലപ്പുഴ: തലപ്പുഴ ഗവൺമെന്റ് ഹൈ സ്ക്കൂൾ 1991 ബാച്ച് എസ്സ്, എസ്സ്, എൽ, സി വിദ്യാർത്ഥികൾ സ്മൃതി മധുരം 91 എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. മലയാളം അദ്യാപകനായിരുന്ന ബാലൻ മാസ്റ്റർ നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. എം.ആർ.സുരേഷ് അദ്യക്ഷത വഹിച്ചു. അദ്യാപകരായിരുന്ന ബാലൻ മാസ്റ്റർ, മുരളി മാസ്റ്റർ , മോഹൻദാസ് മാസ്റ്റർ, വിജയൻ മാസ്റ്റർ, പത്മാവതി ടീച്ചർ എന്നിവരെ പൊന്നാട അണിയിച്ച് മൊമെന്റോ നൽകി ആദരിച്ചു. റീയൂണിയന്റെ ഭാഗമായി വിവിധ മത്സരങ്ങളും ഒപ്പന, ഡാൻസ്, ഗാനമേള എന്നിവയും സംഘടിപ്പിച്ചു. വിജയി കൾക്ക് സമ്മാനവും വിതരണം ചെയ്തു. ദുരിതം അനുഭവിക്കുന്ന പാവപ്പെട്ട സഹപാഠികളെ സാമ്പത്തികമായും മറ്റും സഹായിക്കാൻ സ്മൃതി മധുരം 91 ന് സാദിച്ചിട്ടുണ്ട്. ഇനിയും സഹായങ്ങൾ നൽകുന്നത് തുടർന്നുകൊണ്ടു പോകണമെന്നും സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കണമെന്നും തീരുമാനിച്ചു. യോഗത്തിൽ വീണ രമേശ് സ്വാഗതവും ഇബ്രാഹിം നന്ദിയും പറഞ്ഞു. ബിനു, ബിൻ സി, ഷനോജ്, ജലീൽ , ഷെറീഫ്, സതീഷ് , ബിന്ദു എന്നിവർ നേതൃത്വം നൽകി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles