പേറ്റന്റ് ഡക്റ്റസ് ആര്‍ട്ടീരിയോസസ്: ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍
ഡിവൈസ് ക്ലോസര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചികിത്സ നല്‍കി

Read Time:2 Minute, 12 Second

കല്‍പറ്റ: കുട്ടികളുടെ ഹൃദ്രോഗ ചികിത്സയില്‍ നേട്ടവുമായി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ആശുപത്രി. പേറ്റന്റ് ഡക്റ്റസ് ആര്‍ട്ടീരിയോസസ് എന്ന അവസ്ഥയുള്ള ആറു വയസുള്ള പെണ്‍കുട്ടിയില്‍
ഡിവൈസ് ക്ലോസര്‍ സാങ്കേതിക വിദ്യ ഉപോയോഗിച്ച് വിജയകരമായി ചികിത്സ നടത്തി.
എല്ലാ ഗര്‍ഭസ്ഥശിശുക്കളുടെ ഹൃദയത്തിലും കാണപ്പെടുന്ന ദ്വാരമാണ് ഡക്റ്റസ് ആര്‍ട്ടീരിയോസസ്. ജനിക്കുമ്പോഴോ ജനിച്ചതിനുശേഷമുള്ള ആദ്യ മണിക്കൂറുകളിലോ പ്രകൃത്യാ അടയുന്ന ഈ ദ്വാരം ചില കുട്ടികളില്‍ അടയാതെ കാണപ്പെടുന്ന അവസ്ഥയാണ് പേറ്റന്റ് ഡക്റ്റസ് ആര്‍ട്ടീരിയോസസ്.
ഈ ദ്വാരത്തിലൂടെയാണ് ഗര്‍ഭസ്ഥശിശുവിന്റെ താഴെ ഭാഗങ്ങളിലേക്കു രക്തം ലഭിക്കുന്നത്. മുന്‍പ് സങ്കീര്‍ണമായ തുറന്ന ശസ്ത്രക്രിയയിലൂടെയാണ് ഇത്തരം ദ്വാരങ്ങള്‍ അടച്ചിരുന്നത്. ഇന്റര്‍വന്‍ഷനല്‍ കാര്‍ഡിയോളജിയുടെ ആവിര്‍ഭാവത്തോടെയാണ് ഈ സ്ഥിതി മാറിയത്.
തുടര്‍ച്ചയായ ശ്വാസതടസം, കൂടിയ തോതിലുള്ള ഹൃദയമിടിപ്പ്, വളര്‍ച്ചക്കുറവ്, ഇടയ്ക്കിടെ ശ്വാസകോശത്തിന് ബാധിക്കുന്ന അണുബാധ തുടങ്ങിയവ പേറ്റന്റ് ഡക്റ്റസ് ആര്‍ട്ടീരിയോസസ് ലക്ഷണങ്ങളാണ്. ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ.ചെറിയാന്‍ അക്കരപ്പറ്റിയുടെ നേതൃത്വത്തില്‍ ഹൃദ്രോഗ വിദഗ്ധരായ ഡോ.സന്തോഷ് നാരായണന്‍, ഡോ.അനസ് ബിന്‍ അസീസ്, അനസ്‌ത്യേഷ്യ വിഭാഗത്തിലെ ഡോ.അരുണ്‍ അരവിന്ദ്, ഡോ.അര്‍ജുന്‍ എന്നിവരടങ്ങുന്ന ടീമാണ് കുട്ടിക്ക് ചികിത്സ നല്‍കിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles