എം.പി ഓഫീസിലെ ഗാന്ധി ചിത്രം നിലത്തുവീണതു
അന്വേഷിക്കും-എ.ഡി.ജി.പി മനോജ് അബ്രഹാം

എ.ഡി.ജി.പി മനോജ് അബ്രഹാം കല്‍പറ്റയില്‍ രാഹുല്‍ഗാന്ധി എം.പിയുടെ ഓഫീസ് സന്ദര്‍ശിക്കുന്നു.

കല്‍പറ്റ: രാഹുല്‍ഗാന്ധി എം.പിയുടെ ഓഫീസില്‍ നടന്ന എസ്.എഫ്.ഐ അക്രമവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന്റെ ഭാഗമായി എ.ഡി.ജി.പി മനോജ് അബ്രഹാം ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്നലെ വയനാട്ടിലെത്തി. ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി കേസ് ചര്‍ച്ച ചെയ്ത എ.ഡി.ജി.പിയും സംഘവും എം.പി ഓഫീസിലും സന്ദര്‍ശനം നടത്തി. കേസ് അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നു എ.ഡി.ജി.പി പറഞ്ഞു. എം.പി ഓഫീസിലെ ചുമരില്‍ ഉറപ്പിച്ച ഗാന്ധിജിയുടെ ചിത്രം നിലത്തുവീണതും അന്വേഷണവിധേയമാക്കുമെന്നു അദ്ദേഹം അറിയിച്ചു. എ.ഡി.ജി.പി ഇന്നും ജില്ലയില്‍ ഉണ്ടാകും. എം.പി ഓഫീസിലെ അക്രമം, തുടര്‍ന്നുണ്ടായ സംഘര്‍ഷം എന്നിവയുമായി ബന്ധപ്പെട്ട ലഭ്യമായ വീഡിയോകള്‍ എ.ഡി.ജി.പി പരിശോധിക്കും. സാക്ഷികളില്‍നിന്നു മൊഴിയെടുക്കും. കമ്പളക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സന്തോഷിനാണ് കേസ് അന്വേഷണ ചുമതല.
അതിനിടെ, എം.പി ഓഫീസ് അക്രമത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് കല്‍പറ്റയില്‍ നടത്തിയ റാലിക്കിടെ ദേശാഭിമാനി ഓഫീസിനു നേരേ കല്ലെറിയുകയും ജീവനക്കാരെ പുലഭ്യം വിളിക്കുകയും ചെയ്ത കേസില്‍ ഏഴു പേര്‍ അറസ്റ്റിലായി. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റും കല്‍പറ്റ ബ്ലോക്ക് പഞ്ചായത്തംഗവുമായ ജഷീര്‍ പള്ളിയാല്‍ ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റു ചെയ്തത്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

I

0Shares

Leave a Reply

Your email address will not be published.

Social profiles