വൈത്തിരിയില്‍ ഞങ്ങളും കൃഷിയിലേക്കു പദ്ധതിക്കു തുടക്കം

വൈത്തിരി: പഞ്ചായത്തില്‍ ഞങ്ങളും കൃഷിയിലേക്കു പദ്ധതിക്കു തുടക്കമായി. കെഎസ്ഇബി ഓഫീസ് പരിസരത്ത് ഗ്രോ ബാഗ് കൃഷിക്കു തുടക്കമിട്ട് പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് ഉദ്ഘാടനം ചെയ്തു. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ഗോപി, ഹേമലത, അപ്പുക്കുട്ടന്‍നായര്‍, മൂസ ഹാജി, ഹര്‍ഷന്‍ എന്നിവര്‍ പ്രസംഗിച്ചു. ശാലിനി സ്വാഗതവും ബിജി നന്ദിയും പറഞ്ഞു. പഞ്ചായത്തിലെ 10 സെന്റില്‍ താഴെ ഭൂമിയുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും ഗ്രോ ബാഗും പച്ചക്കറിത്തൈകളും സൗജന്യമായി നല്‍കും.

0Shares

Leave a Reply

Your email address will not be published.

Social profiles