പരിസ്ഥിതി ലോല മേഖല: പൊഴുതന പഞ്ചായത്ത് പ്രമേയം പാസാക്കി

വൈത്തിരി: പരിസ്ഥിതി ലോല മേഖലയില്‍നിന്നു ജനവാസ കേന്ദ്രങ്ങള്‍ പൂര്‍ണമായും ഒവിവാക്കണമെന്ന പ്രമേയം പൊഴുതന പഞ്ചായത്ത് ഭരണ സമിതി പാസാക്കി. നിലവിലെ നിയന്ത്രണങ്ങളില്‍ പലതും ജില്ലയ്ക്കു ദോഷം ചെയ്യുന്നതാണ്. ഇതിനിടെയാണ് സംരക്ഷിത വനങ്ങള്‍ക്കുചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീം കോടതി ഉത്തരവ്. ഇതു പ്രാവര്‍ത്തികമായാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. ഈ സാഹചര്യത്തില്‍ പ്രത്യേക പരിഗണന നല്‍കി വയനാടുമായി അതിരുപങ്കിടുന്ന വന്യജീവി സങ്കേതങ്ങളെ പരിസ്ഥിതി ലോല മേഖല പരിധിയില്‍നിന്നു ഒഴിവാക്കണമെന്നു പ്രമേയത്തില്‍ ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് കെ.വി. ബാബു അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിംക് കമ്മിറ്റി അധ്യക്ഷ സുബൈദ പരീത് പ്രമേയം അവതരിപ്പിച്ചു. ഷാഹിന ഷംസുദ്ദീന്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles