രാഹുല്‍ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തില്‍ മാറ്റം

കല്‍പറ്റ:രാഹുല്‍ഗാന്ധി എം.പിയുടെ വയനാട് സന്ദര്‍ശന പരിപാടികളില്‍ മാറ്റം. മുമ്പ് തീരുമാനിച്ചതുപോലെ 30നു അദ്ദേഹം ജില്ലയില്‍ ഉണ്ടാകില്ല. 30ലെ പരിപാടികള്‍ ജൂലൈ ഒന്നിലേക്കു മാറ്റി.
വെള്ളിയാഴ്ച രാവിലെ 11.45ന് മാനന്തവാടി ഒണ്ടയങ്ങാടി സെന്റ്മാര്‍ട്ടിന്‍സ് പാരീഷ് ഹാളില്‍ ഫാര്‍മേഴ്‌സ് ബാങ്ക് കെട്ടിടം അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞു കലക്ടറേറ്റില്‍ ദിശ യോഗത്തിലും എം.പി ഫണ്ട് വിനിയോഗം അവലോകന യോഗത്തിലും പങ്കെടുക്കും. വൈകുന്നേരം സുല്‍ത്താന്‍ ബത്തേരി ഗാന്ധി സ്‌ക്വയറില്‍
ബഹുജനസംഗമത്തില്‍ പങ്കെടുക്കും. രണ്ടിന് രാവിലെ 11നു നെന്‍മേനി പഞ്ചായത്തിലെ കോളിയാടിയില്‍ തൊഴിലുറപ്പ് തൊഴിലാളി സംഗമത്തില്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞു വണ്ടൂരിനു പോകും.

0Shares

Leave a Reply

Your email address will not be published.

Social profiles