ഡബ്ല്യു.എം.ഒ ഹാബിറ്റാറ്റ് ഉദ്ഘാടനം ജൂലൈ 1ന്

കല്‍പറ്റ: വയനാട് മുസ്‌ലിം ഓര്‍ഫനേജ് (ഡബ്ല്യു.എം.ഒ) കെല്ലൂര്‍ അഞ്ചാംമൈല്‍ കാരക്കാമല റോഡില്‍ സ്ഥാപിച്ച ഹാബിറ്റാറ്റിന്റെ ഉദ്ഘാടനം ജൂലൈ 1ന് (വെള്ളിയാഴ്ച) 3 മണിക്ക് പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍ സന്ദേശം നല്‍കും. സമസ്ത മുശാവറ അംഗങ്ങളായ കെ.ടിഹംസ മുസ്‌ലിയാര്‍, വി.മൂസക്കോയ മുസ്‌ലിയാര്‍, സമീപത്തെ പത്ത് മഹല്ലുകളില്‍ നിന്നുള്ള ഖത്തീബ് ഉസ്താദുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഖലീല്‍ ഹുദവി കാസര്‍ഗോഡ് പ്രഭാഷണം നടത്തും.
മുന്‍ എം.എല്‍.എ സി. മമ്മൂട്ടി യതീംഖാനക്ക് സൗജന്യമായി നല്‍കിയ സ്ഥലത്താണ് ആണ്‍കുട്ടികള്‍ക്ക് വേണ്ടി ഹാബിറ്റാറ്റ് നിര്‍മിച്ചത്. ആറ് സംസ്ഥാനങ്ങളില്‍ നിന്നായി വെള്ളമുണ്ട ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമിയില്‍ പ്രവേശനം നേടിയ എല്‍.കെ.ജി മുതല്‍ എട്ടാംതരം വരെയുള്ള ക്ലാസുകളില്‍ ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം പ്രവേശനം നേടിയ 60 ആണ്‍കുട്ടികളാണ് ഹാബിറ്റാറ്റില്‍ നിലവില്‍ താമസിക്കുക. ഇവരുടെ പഠന പരിശീലനത്തിനു വേണ്ടി വിവിധ ഭാഷകളില്‍ നൈപുണ്യം നേടിയ പരിശീലകരെയും ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസര്‍മാരെയും ഡബ്ല്യു.എം.ഒ നിയമിച്ചിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles