മക്കിയാട് കാട്ടാന ശല്യം ഒഴിയുന്നില്ല

കാട്ടാനകള്‍ നശിപ്പിച്ച തെങ്ങ്

മാനന്തവാടി: മക്കിയാട് കാട്ടാന ശല്യം അവസാനിക്കുന്നില്ല. നിരവധി കര്‍ഷകരുടെ വിളകള്‍ നശിപ്പിച്ചു.
മക്കിയാട് ടൗണിനോട് ചേര്‍ന്ന എടത്തറവയലിലും പരിസരങ്ങളിലുമാണ് കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചത്. മക്കിയാട് വാഴയില്‍ ആലി, കണ്ണോലന്‍ പോക്കര്‍, ജോമേഷ് എഴുങ്ങോട്ടില്‍ എന്നിവരുടെ വാഴയും, എ.എസ്.എഫ്, ബെനടിക്ടന്‍ ആശ്രമങ്ങളിലെ കാപ്പി, കവുങ്ങ്, തെങ്ങ് എന്നിവയും നശിപ്പിച്ചു. ഒരാഴ്ചയായി കൃഷിയിടങ്ങളോട് ചേര്‍ന്ന് കാട്ടാനകളുടെ സാനിധ്യം ഉളളതായി വനം വകുപ്പിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ആനകളെ തുരത്താനുളള നടപടികളൊന്നും സ്വീകരിച്ചില്ലന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. അടിയന്തിരമായി ആനകളെ കാട്ടിലേക്ക് തുരത്തുകയും കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles