എല്‍ഡിഎഫ് റാലിയില്‍ കല്‍പറ്റ ജനസാഗരമായി

കല്‍പറ്റ: ഇടതു സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ യുഡിഎഫ് നടത്തുന്ന കുപ്രചാരണങ്ങളില്‍ പ്രതിഷേധിക്കുന്നതിനു എല്‍ഡിഎഫ് സംഘടിപ്പിച്ച ജില്ലാ റാലി കല്‍പ്പറ്റയെ ജനസാഗരമാക്കി. മഴയിലും ആവേശം ചോരാതെ ആയിരങ്ങള്‍ റാലിയില്‍ അണിനിരന്നു. കുടകള്‍ നിവര്‍ത്തി മഴയെ പ്രതിരോധിച്ചും ഉശിരന്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിയും നടന്നുനീങ്ങുന്ന എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നഗരവാസികള്‍ക്കു മറ്റൊരു കാഴ്ചായി. വൈകുന്നേരം നാലോടെ കനറ ബാങ്ക് പരിസരത്തു ആരംഭിച്ച റാലിക്കു ലളിത് മഹല്‍ ഹാള്‍ പരിസരത്തായിരുന്നു സമാപം. കനത്ത പോലീസ് സുരക്ഷയിലായിരുന്നു റാലിയും പൊതുസമ്മേളനവും. റാലിയുടെ മുന്നിലും പിന്നിലും ഇടതു, വലതു വശങ്ങളിലും പോലീസ് നിലയുറപ്പിച്ചിരുന്നു.
ജില്ലയില്‍ ഇടതുമുന്നണിയിലെ കക്ഷികളില്‍ സിപിഎമ്മിനാണ് കൂടുതല്‍ കരുത്തെന്നു വിളിച്ചറിയിക്കുന്നതുമായി റാലി. മുന്നണിയിലെ ഓരോ പാര്‍ട്ടികളും പ്രത്യേകം ബ്ലോക്കുകളായാണ് റാലിയില്‍ പങ്കാളികളായത്. സിപിഎം, സിപിഐ, എല്‍ജെഡി, കേരള കോണ്‍ഗ്രസ്-എം, കോണ്‍ഗ്രസ്-എസ്, ജനതാദള്‍-എസ്, എന്‍സിപി എന്നീ ക്രമത്തിലാണ് പാര്‍ട്ടികള്‍ റാലിയില്‍ അണിനിരന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles