ഹൃദയ വാല്‍വ് തകരാറിലായ വീട്ടമ്മ സുമനസ്സുകളുടെ സഹായം തേടുന്നു

സുമ

മാനന്തവാടി: ഹൃദയ വാല്‍വ് തകരാറിലായ വീട്ടമ്മ ചികിത്സയ്ക്കു സുമനസ്സുകളുടെ സഹായം തേടുന്നു. അഞ്ചുകുന്ന് മാങ്കാണി കോളനിയിലെ സുരേഷിന്റെ ഭാര്യ സുമയാണ് (36) ചികിത്സാസഹായം പ്രതീക്ഷിക്കുന്നത്. പത്തുവര്‍ഷം മുമ്പ് മാറ്റിവെച്ച വാല്‍വാണ് വീണ്ടും തകരാറിലായത്. വാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു ഏകദേശം 10 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്.
നേരത്തെ ചികിത്സക്കായി വീടും സ്ഥലവും വിറ്റ കുടുംബം ഇപ്പോള്‍ നാല് സെന്റ് കോളനിയില്‍ കൂരയിലാണ് താമസിക്കുന്നത്. സുരേഷ് കൂലിപ്പണിയെടുത്താണ് രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം പോറ്റുന്നത്. സുമ വീണ്ടും രോഗിയായതോടെ സുരേഷിന് ദിവസവും കൂലിപ്പണിക്ക് പോകാനും കഴിയാതായി. സുമയെ ചികിത്സയില്‍ സഹായിക്കുന്നതിനു വാര്‍ഡ് അംഗം എ. ലക്ഷ്മി, എം.ഹരിദാസ്, റഷീദ് നീലാംബരി, യു. ഇസ്ഹാഖ്, കെ.കെ. മുജീബ് റഹ്മാന്‍ എന്നിവര്‍ ഭാരവാഹികളായി ജനകീയ കമ്മിറ്റി രൂപീകരിച്ചു. സംഭാവനകള്‍ സ്വീകരിക്കുന്നതിനു കേരള ഗ്രാമീണ ബാങ്കിന്റെ പനമരം ശാഖയില്‍ 40527101073401 നമ്പറില്‍(IFSC KLGBOO40527) വാര്‍ഡ് അംഗത്തിന്റെയും സുമയുടെയും പേരില്‍ ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്. വിശദ വിവരത്തിനു: 7558830932.

0Shares

Leave a Reply

Your email address will not be published.

Social profiles