വായന പക്ഷാചരണം: കലക്ടറേറ്റില്‍ പുസ്തകമേള

കല്‍പറ്റ:വായന പക്ഷാചരണത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റില്‍ പുസ്തകമേള തുടങ്ങി. ലോക ക്ലാസിക്കുകള്‍, സഞ്ചാര സാഹിത്യ കൃതികള്‍, ഇംഗ്ലീഷ് ബെസ്റ്റ് സെല്ലറുകള്‍, ബാലസാഹിത്യ കൃതികള്‍, ഇന്‍ഫര്‍മേഷന്‍ വകുപ്പ് റഫറന്‍സ് പുസ്തകങ്ങള്‍ തുടങ്ങിയവ മേളയില്‍ വിലക്കുറവില്‍ ലഭ്യമാണ്. വ്യാഴാഴ്ച വൈകുന്നേരം വരെയാണ് മേള. ഡിസി ബുക്‌സ്, മാതൃഭൂമി, നാഷണല്‍ ബുക്‌സ്, ടി.ബി.എസ് തുടങ്ങിയ പ്രസാധകരുടെ പുസ്തകങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ വകുപ്പ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ 40 ശതമാനം വിലക്കുറവില്‍ ലഭിക്കും. വകുപ്പ് പ്രസിദ്ധീകരണങ്ങളായ ജനപഥം, കേരള കാളിംഗ് എന്നിവയുടെ വാര്‍ഷിക വരിസംഖ്യ അടയ്ക്കാനും പുസ്തകമേളയില്‍ സൗകര്യം ഉണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles