ഡി.എഫ്.ഒയുടെ കാര്യാലയത്തിനു മുന്നില്‍ ആത്മഹത്യാഭീഷണിയുമായി കര്‍ഷകന്‍

മാനന്തവാടി: നോര്‍ത്ത് വയനാട് ഡി.എഫ്.ഒയുടെ കാര്യാലയത്തിനു മുന്നില്‍ ആത്മഹത്യാഭീഷണിയുമായി കര്‍ഷകന്‍. വന്യജീവികള്‍ തുടര്‍ച്ചയായി വരുത്തുന്ന കൃഷിനാശത്തില്‍ മനംനൊന്ത് കാട്ടിക്കുളം എടയൂര്‍കുന്ന് പുത്തന്‍പുരയില്‍ ബാവയാണ്(74)ആത്മഹത്യാഭീഷണി മുഴക്കിയത്. ഡി.എഫ്.ഒയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ബാവ വീട്ടിലേക്കു മടങ്ങിയത്.
മൂന്നര ഏക്കര്‍ കഷിയിടമാണ് ബാവയ്ക്ക്. സ്വന്തം നിലയ്ക്കു സ്ഥലത്തിനു ചുറ്റും വൈദ്യത വേലി കെട്ടി. എന്നിട്ടും വന്യജീവി ശല്യത്തിനു പരിഹാരമായില്ല. ആനകളും മറ്റും വേലി തകര്‍ത്ത് കൃഷിയിടത്തില്‍ ഇറങ്ങി.
കാട്ടാന തകര്‍ത്ത വേലി നന്നാക്കിക്കൊടുക്കുമെന്നും പ്രദേശത്തു വാച്ചര്‍മാരുടെ സാന്നിധ്യം ഉറപ്പുവരുത്തുമെന്നും ഡി.എഫ്.ഒ ഉറപ്പുനല്‍കിയതായി ബാവ പറഞ്ഞു.

റിപ്പോര്‍ട്ട്: ബിജു കിഴക്കേടം

0Shares

Leave a Reply

Your email address will not be published.

Social profiles