വയനാട്ടില്‍ ഒരു വര്‍ഷത്തിനിടെ 1,226 എക്‌സൈസ് കേസുകള്‍

കല്‍പറ്റ: വയനാട്ടില്‍ 2021 ജൂണിനും 2022 മെയ്ക്കും ഇടയില്‍ എക്‌സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്തത് 1,226 കേസുകള്‍. ഒ.ആര്‍. കേളു എംഎല്‍എയുടെ ചോദ്യത്തിനുള്ള മറുപടിയില്‍ എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദന്‍ നിയമസഭയില്‍ അറിയിച്ചതാണ് വിവരം. 261 എണ്ണം നര്‍കോടിക് കേസുകളാണ്. വിവിധ കേസുകളിലെ പ്രതികളില്‍ 144 പേര്‍ക്കു 25 വയസ്സിനു താഴെയാണ് പ്രായം. ചെറുപ്പക്കാരില്‍ ലഹരി ഉപഭോഗം നിരുത്സാഹപ്പെടുത്തുന്നതിനു ഉണര്‍വ്, നേര്‍ക്കൂട്ടം, ശ്രദ്ധ തുടങ്ങിയ പദ്ധതികള്‍ എക്‌സൈസ് വകുപ്പ് നടപ്പിലാക്കുന്നുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles