തയ്യല്‍ തൊഴിലാളികള്‍ ധര്‍ണ നടത്തി

കല്‍പറ്റ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ തയ്യല്‍ തൊഴിലാളി ധര്‍ണ എ.കെ.ടി.എ ജില്ലാ സെക്രട്ടറി കെ.കെ.ബേബി ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍(എ.കെ.ടി.എ) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തയ്യല്‍ തൊഴിലാളികള്‍ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. പെന്‍ഷനും റിട്ടയര്‍മെന്റ് ആനുകൂല്യവും അനുവദിക്കുന്നതിലെ അപാകതകള്‍ പരിഹരിക്കുക, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുക, ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖല നിബന്ധന പിന്‍വലിക്കുക, തയ്യല്‍ തൊഴിലാളികളെ ഇഎസ്‌ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധന നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. സെക്രട്ടറി കെ.കെ. ബേബി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എന്‍.പദ്മനാഭന്‍ അധ്യക്ഷത വഹിച്ചു. സുരേഷ് ബാബു, ആര്‍. ദേവയാനി, കെ. പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles