പരിസ്ഥിതി ലോല മേഖല: സുപ്രീം കോടതി വിധി കേരളത്തില്‍
നടപ്പിലാകാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നു-മന്ത്രി എ.കെ. ശശീന്ദ്രന്‍

കല്‍പറ്റ: പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി കേരളത്തില്‍ നടപ്പിലാകാതിരിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരികയാണെന്നു വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. നിയമസഭയില്‍ അടിയന്തര പ്രമേയത്തിനുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മറുപടിയുടെ പൂര്‍ണരൂപം:
ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ഉള്ള എല്ലാ വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും അതിര്‍ത്തികളില്‍ നിന്നും ഏറ്റവും കുറഞ്ഞത് ഒരു കിലോമീറ്റര്‍ ദൂരം ഇക്കോ സെന്‍സിറ്റീവ് സോണ്‍ ഉണ്ടായിരിക്കമെന്ന ബഹു.സുപ്രീംകോടതി വിധി സംസ്ഥാന വളരെ ഗൗരവത്തോടെയാണ് കാണുന്നത്.
ഈ വിധി കേരളത്തില്‍ നടപ്പാക്കാതിരിക്കാനുള്ള എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചു വരികയാണ്. അഡ്വക്കേറ്റ് ജനറല്‍, സുപ്രീംകോടതിയിലെ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍, നിയമവകുപ്പ് ഉദ്യോഗസ്ഥര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങി എല്ലാവരുമായി ഈ വിഷയം 08.06.2022ല്‍ തന്നെ വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുകയുമാണ്.
സുപ്രീംകോടതി അവധി കഴിഞ്ഞാല്‍ ഉടന്‍ നിയമ നടപടികളുമായി മുന്നോട്ടു പോകുന്നതാണ്. അതോടൊപ്പം കേന്ദ്ര സര്‍ക്കാരില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ജനവാസമേഖലകള്‍ പൂര്‍ണ്ണമായി ഒഴിവാക്കികൊണ്ടുള്ള എല്ലാ ഇക്കോ സെന്‍സിറ്റീവ് സോണ്‍ പ്രപ്പോസലുകള്‍ക്കും അംഗീകാരം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
23.10.2019ലെ കേരള മന്ത്രിസഭാ യോഗത്തിലാണ് എല്ലാ വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ഒരു കി.മീ ചുറ്റളവ് ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിര്‍ബന്ധമാക്കണം എന്ന തീരുമാനം കൈക്കൊണ്ടത് എന്ന അടിയന്തര പ്രമേയത്തിനുള്ള പ്രസ്താവന സഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. 23.10.2019ലെ മന്ത്രസഭാ യോഗ തീരുമാനപ്രകാരം സംരക്ഷിത പ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള പൂജ്യം മുതല്‍ ഒരു കിലോ മീറ്റര്‍ വരെയുള്ള ഇക്കോ സെന്‍സിറ്റീവ് സോണ്‍ ആയി തത്വത്തില്‍ നിശ്ചയിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് കരട് നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നതിന് സര്‍ക്കാര്‍ നല്‍കിയ ഒരു നിര്‍ദ്ദേശം മാത്രമാണ്.
2019ലെ ഉത്തരവില്‍ ഒരിടത്തും ഒരു കി.മീ പ്രദേശം നിര്‍ബന്ധമായും ഇക്കോ സെന്‍സിറ്റീവ് സോണ്‍ ആയിരിക്കണം എന്ന് പറയുന്നില്ല. അത് പൂജ്യം മുതല്‍ ഒരു കിലോ മീറ്റര്‍ താഴെ എത്രവേണമെങ്കിലും നിശ്ചയിക്കാം എന്നുമാത്രമാണ്. എന്നാല്‍ ബഹു.സുപ്രീംകോടതി വിധിയില്‍ സംരക്ഷിത പ്രദേശങ്ങളുടെ അതിര്‍ത്തികളില്‍ നിന്നും ഒരു കി.മീ ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം എന്നാണ് പറയുന്നത്. അതായത് National park or wildlife sanctuary must have an ESZ of minimum one kilometer measured boundary of such protected forest. പൂജ്യം മുതല്‍ ഒരു കിലോ മീറ്റര്‍ എന്നല്ല സുപ്രീംകോടതി ഉത്തരവില്‍ പറയുന്നത്.
സുപ്രീംകോടതിയുടെ 03.06.2022ലെ ഉത്തരവിന്റെ പാരഗ്രാഫ് 10ലും 42ലും മേല്‍ 1 കി.മീ ഇക്കോ സെന്‍സിറ്റീവ് സോണ്‍ എപ്രകാരം നിഷ്‌കര്‍ഷിച്ചു എന്ന് വ്യക്തമാക്കിയിട്ടുണ്ട്. സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിയുടെ 20.09.2012ലെ റിപ്പോര്‍ട്ടില്‍ കാറ്റഗറി ബി (200 സ്‌ക്വയര്‍ കി.മീ മുതല്‍ 500 സ്‌ക്വയര്‍ കി.മീ വരെയുള്ള സംരക്ഷിത വനമേഖല) സംരക്ഷിത മേഖലകള്‍ക്കായി ശുപാര്‍ശ ചെയ്യപ്പെട്ട 1 കി.മീ ദൂര പരിധിയാണ് ബഹു. സുപ്രീംകോടതി ഉത്തരവായിട്ടുള്ളത് എന്ന് ഈ ഉത്തരവിന്റെ പാരഗ്രാഫ് 42ല്‍ വ്യക്തമാക്കിയിട്ടുണ്ട്.
08.05.2013ലെ മന്ത്രിസഭാ തീരുമാനപ്രകാരം റവന്യൂ ഭൂമി ഉള്‍പ്പെടെ 012 കി.മീ ESZ ആകാമെന്നാണ് യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇങ്ങനെയുള്ള 12 കി.മീ പരിധിയില്‍പ്പെട്ട റവന്യൂ ഭൂമിയില്‍ കൃഷിഭൂമി, കൃഷി സംബന്ധമായ ചെറുകിട വ്യവസായങ്ങള്‍ തുടങ്ങിയവ വരുന്നതും അവിടങ്ങളില്‍ ഭാവിയില്‍ മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പറ്റാതെ വരുമായിരുന്നു. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ 2019ല്‍ തീരുമാനിച്ചത് റവന്യൂ ഭൂമി ഉള്‍പ്പെടെ 01 കി.മീ മാത്രമാണ്.
യു.ഡി.എഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച 16 ഋടദ നിര്‍ദ്ദേശങ്ങളില്‍ 11 എണ്ണം കളര്‍കോഡ് ഇല്ലാത്തതും അതിരുകള്‍ വ്യക്തമല്ലാത്തതുമായ നിര്‍ദ്ദേശങ്ങള്‍ ആയതിനാല്‍ കേന്ദ്ര വിദഗ്ധ സമിതി സ്വീകരിച്ചില്ല. 10.05.2016ലാണ് ഈ വിവരം സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.
10.05.2016ല്‍ യു.ഡി.എഫ് സര്‍ക്കാരിന് ഈ വിവരം ലഭിച്ചെങ്കിലും ശരിയായ കളര്‍കോഡുള്ള മാപ്പുകളും അതിരുകളും സഹിതം പുതുക്കിയ നിര്‍ദ്ദേശം നല്‍കാന്‍ സാധിച്ചില്ല. ഈ സമയത്താണ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പെരുമാറ്റചട്ടം നിലവില്‍ വന്നതും തെരഞ്ഞെടുപ്പ് നടന്നതും
പുതിയ സര്‍ക്കാര്‍ (എല്‍.ഡി.എഫ് സര്‍ക്കാര്‍) അധികാരത്തില്‍ വന്ന ശേഷം കേന്ദ്രസര്‍ക്കാര്‍ 10.05.2016ല്‍ ആവശ്യപ്പെട്ട പ്രകാരം അംഗീകൃത കളര്‍കോഡുള്ള ഭൂപടം തയ്യാറാക്കി അതിരുകള്‍ വ്യക്തമാക്കിക്കൊണ്ടുള്ള പുതുക്കിയ നിര്‍ദ്ദേശം തയ്യാറാക്കാന്‍ ആരംഭിച്ചു.
ഈ സമയത്ത് 16.02.2017ല്‍ ഋടദ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള പുതുക്കിയ ടെംപ്ലേറ്റ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. അതുപ്രകാരം പുതുക്കിയ നിര്‍ദ്ദേശം പൂര്‍ത്തിയാക്കാന്‍ സമയം ലഭിക്കാത്തതിനാല്‍ നേരത്തെ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള കരട് വിജ്ഞാപനങ്ങള്‍ കാലഹരണപ്പെട്ടു.
2018ലെ പ്രളയം കണക്കിലെടുത്തും യു.ഡി.എഫ് സര്‍ക്കാര്‍ 2013ല്‍ തീരുമാനിച്ച പ്രകാരം റവന്യൂ മേഖലയിലെ 12 കി.മീ ഇക്കോ സെന്‍സിറ്റീവ് സോണ്‍ എന്ന തീരുമാനം നിലനിര്‍ത്തിയാല്‍ ഉണ്ടാകുന്ന ദോഷങ്ങളും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ 10 കി.മീ ഡിഫാള്‍ട്ട് സോണ്‍ വരും എന്നതും കൂടി പരിഗണിച്ചുമാണ് 2019ലെ മന്ത്രിസഭാ തീരുമാനപ്രകാരം 2013ലെ യു.ഡി.എഫ് സര്‍ക്കാരിന്റെ തീരുമാനം മാറ്റേണ്ടി വന്നിട്ടുള്ളത്.
യു.ഡി.എഫ് സര്‍ക്കാര്‍ 2013ലെ മന്ത്രിസഭാ തീരുമാന പ്രകാരം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച വ്യക്തതയില്ലാത്ത മാപ്പ് ഉള്‍പ്പെടെയുള്ള പ്രപ്പോസലുകള്‍ മാറ്റിയാണ് 2020ല്‍ വീണ്ടും പുതുക്കിയ മാപ്പും പ്രപ്പോസലുകളും തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്.
യു.ഡി.എഫ് സര്‍ക്കാര്‍ 2013ല്‍ തീരുമാനിച്ച പ്രകാരം റവന്യൂ ഭൂമി ഉള്‍പ്പെടെ 012 കി.മീ ഋടദ എന്ന നിര്‍്‌ദ്ദേശം മാറ്റിയാണ് 2019ല്‍ 01 കി.മീ ESZ എന്ന നിര്‍ദ്ദേശം മന്ത്രിസഭ തത്ത്വത്തില്‍ അംഗീകരിച്ചത്.
ഈ മന്ത്രിസഭാ തീരുമാനം കരട് ESZ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നതിന് വേണ്ടിയാണ് എന്ന് 31.10.2019ല്‍ പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഉദ്യോഗസ്ഥര്‍ക്കുള്ള ഒരു നിര്‍ദേശം മാത്രമാണ്. ഈ മന്ത്രിസഭാ തീരുമാനപ്രകാരം 1 കി.മീ ESZ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് പറഞ്ഞിട്ടില്ല.
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനായി ആവശ്യമെന്ന് കണ്ടാല്‍ ESZന്റെ പരിധിയില്‍ ഉള്‍പ്പെടുത്താമെന്ന് സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദ്ദേശ പ്രകാരം ഉദ്യോഗസ്ഥര്‍ തയാറാക്കി 03.01.2020ല്‍ കേന്ദ്ര സര്‍ക്കാരിന് അയച്ച 23 നിര്‍ദേശങ്ങളില്‍ സംരക്ഷിത പ്രദേശങ്ങള്‍ സംബന്ധിച്ച ചില ESZ നിര്‍ദേശങ്ങളില്‍ ജനവാസമേഖലകള്‍ ഉണ്ടായിരുന്നു.
പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ 28.09.2020ല്‍ അന്നത്തെ വനം മന്ത്രി യോഗം വിളിച്ചു. യോഗ തീരുമാനപ്രകാരം ജനസാന്ദ്രത കൂടിയ മേഖലകളെയും സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍/ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചു.
പൂര്‍ണമായും ജനവാസ മേഖലകള്‍ ഒഴിവാക്കിക്കൊണ്ടുള്ള 23 സംരക്ഷിത പ്രദേശങ്ങളുടെയും കരട് നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. പ്രസ്തുത നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചതിലൂടെ 2019ലെ സര്‍ക്കാര്‍ ഉത്തരവിന്റെ പ്രസക്തി ഇല്ലാതായി. പ്രസ്തുത നിര്‍ദേശങ്ങള്‍ സംബന്ധിച്ച് യാതൊരു കേസും സുപ്രീംകോടതിയില്‍ ആരെങ്കിലും ഫയല്‍ ചെയ്യുകയോ കോടതിയുടെ പരിഗണനയില്‍ വരികയോ ഉണ്ടായിട്ടില്ല. മാത്രവുമല്ല ഇതില്‍ 19 എണ്ണത്തിന്റെയും കേന്ദ്ര വിദഗ്ധ സമിതിയുടെ യോഗം ചേര്‍ന്ന് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള ഘട്ടത്തിലുമാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles