ചെമ്പ്ര പീക്കില്‍ ടിക്കറ്റ് നിരക്കില്‍ മാറ്റം

കല്‍പറ്റ: ചെമ്പ്ര പീക്ക് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ ടിക്കറ്റ് നിരക്കില്‍ വര്‍ധന. അഞ്ചു പേരടങ്ങിയ സംഘത്തിന് 1,500 രൂപയാണ് പുതിയ ട്രക്കിംഗ് ടിക്കറ്റ് നിരക്ക്. നിരക്ക് വര്‍ധന ഇന്നു പ്രാബല്യത്തില്‍ വരും.
അഞ്ചുപേരില്‍ കൂടുതലുണ്ടെങ്കില്‍ അധികമുള്ള ഓരോ ആള്‍ക്കും 200 രൂപയുടെ ടിക്കറ്റ് എടുക്കണം.
വിദ്യാര്‍ഥികള്‍ക്ക് നിരക്ക് യഥാക്രമം 750 ഉം 100 ഉം രൂപയാണ്. വാച്ച് ടവര്‍ സന്ദര്‍ശനത്തിനു വിദ്യാര്‍ഥികള്‍ക്കു 15 ഉം മറ്റുള്ളവര്‍ക്കു 20 രൂപയാണ് ടിക്കറ്റ് നിരക്ക്. കാമറ ഉപയോഗത്തിനു 40 രൂപയുടെ ടിക്കറ്റ് കൂടി എടുക്കണം. വിദേശികള്‍ക്കുള്ള നിരക്കിലും മാറ്റമുണ്ട്. അഞ്ച് പേരടങ്ങിയ സംഘത്തിന് 3,000 രൂപയാണ് നിരക്ക്. അധികം വരുന്ന ഓരോ ആളും 600 രൂപയുടെ ടിക്കറ്റ് എടുക്കണം. വാച്ച് ടവര്‍ സന്ദര്‍ശനത്തിനു 30 ഉം കാമറ ഉപയോഗത്തിനു 80 ഉം രൂപ നല്‍കണം. രാവിലെ എഴു മുതല്‍ ഉച്ചയ്ക്കു 12 വരെയാണ് ട്രക്കിംഗ് സമയം. ദിവസം പരമാവധി 200 പേരെയാണ് ട്രിക്കിംഗിനു അനുവദിക്കുക. ഉച്ചകഴിഞ്ഞു മൂന്നു വരെയാണ് വാച്ച് ടവര്‍ സന്ദര്‍ശനത്തിനു സമയം.

0Shares

Leave a Reply

Your email address will not be published.

Social profiles