ബത്തേരിയില്‍ നാളെ യു.ഡി.എഫ് റാലി; രാഹുല്‍ ഗാന്ധി നയിക്കും

കല്‍പറ്റ-സംരക്ഷിത വനങ്ങള്‍ക്കുംചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീം കോടതി വിധി നീക്കിക്കിട്ടുന്നതിനു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ തേടി നാളെ ബത്തേരിയില്‍ യു.ഡി.എഫ് വയനാട് ജില്ലാ റാലി. ഉച്ചകഴിഞ്ഞു 3.30നു കോട്ടക്കുന്നില്‍ ആരംഭിക്കുന്ന റാലി രാഹുല്‍ഗാന്ധി എം.പി നയിക്കും. ജില്ലയിലെ 26 യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റികളില്‍നിന്നായി പതിനായിരത്തിലധികം പേര്‍ പങ്കെടുക്കും. 4.30നു ഗാന്ധി സ്‌ക്വയറില്‍ പൊതുസമ്മേളനം രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.പി.എ കരീം അധ്യക്ഷത വഹിക്കും. എ.ഐ.സി.സി, കെ.പി.സി.സി, മുസ്‌ലിം ലീഗ്, മറ്റു ഘടക കക്ഷി നേതാക്കള്‍ പ്രസംഗിക്കും. റാലിയും പൊതുസമ്മേളനവും വിജയിപ്പിക്കുന്നതിനു ഒരുക്കം പൂര്‍ത്തിയായതായി യു.ഡി.എഫ് ബത്തേരി നിയോജകമണ്ഡലം ചെയര്‍മാന്‍ കെ.കെ.അബ്രഹാം, കണ്‍വീനര്‍ ടി.മുഹമ്മദ് എന്നിവര്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles