പരിസ്ഥിതി സംവേദക മേഖല: ബത്തേരിയില്‍ വൈകുന്നേരം യുഡിഎഫ് റാലി

കല്‍പറ്റ:വസംരക്ഷിത വനങ്ങള്‍ക്കുംചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി സംവേദക മേഖലയാക്കണമെന്ന സുപ്രീം കോടതി വിധി നീക്കിക്കിട്ടുന്നതിനു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ തേടി ഇന്നു ബത്തേരിയില്‍ യുഡിഎഫ് വയനാട് ജില്ലാ റാലി. ഉച്ചകഴിഞ്ഞു 3.30നു കോട്ടക്കുന്നില്‍ ആരംഭിക്കുന്ന റാലി രാഹുല്‍ഗാന്ധി എംപി നയിക്കും. ജില്ലയിലെ 26 യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റികളില്‍നിന്നായി പതിനായിരത്തിലധികം പേര്‍ പങ്കെടുക്കും. 4.30നു ഗാന്ധി സ്‌ക്വയറില്‍ പൊതുസമ്മേളനം രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി.പി.എ കരീം അധ്യക്ഷത വഹിക്കും. എഐസിസി, കെപിസിസി, മുസ്‌ലിം ലീഗ്, മറ്റു ഘടക കക്ഷി നേതാക്കള്‍ പ്രസംഗിക്കും. റാലിയും പൊതുസമ്മേളനവും വിജയിപ്പിക്കുന്നതിനു ഒരുക്കം പൂര്‍ത്തിയായതായി യുഡിഎഫ് ബത്തേരി നിയോജകമണ്ഡലം ചെയര്‍മാന്‍ കെ.കെ. ഏബ്രഹാം, കണ്‍വീനര്‍ ടി. മുഹമ്മദ് എന്നിവര്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles