എം.പി. ഓഫീസില്‍ പോലീസ് സാന്നിധ്യത്തില്‍ നടന്ന അക്രമം അപലപനീയം-ഉമ്മന്‍ചാണ്ടി

രാഹുല്‍ഗാന്ധി എം.പിയുടെ കൈനാട്ടി ഓഫീസ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ബെന്നി ബെഹനാന്‍ എം.പി തുടങ്ങിയവര്‍ സന്ദര്‍ശിക്കുന്നു.

കല്‍പറ്റ: രാഹുല്‍ഗാന്ധി എം.പിയുടെ ഓഫീസില്‍ പോലീസ് സാന്നിധ്യത്തില്‍ നടന്ന എസ്.എഫ്.ഐ അക്രമം അപലപനീയമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി. എം.പി ഓഫീസ് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.പി ഓഫീസിലെ അക്രമത്തിനു പോലീസ് കാവല്‍ നില്‍ക്കുകയാണ് ചെയ്തത്. സംഭവത്തെ മുഖ്യമന്ത്രി അപലപിച്ചതു സ്വാഗതാര്‍ഹമാണ്. അക്രമം സംബന്ധിച്ചു പഴുതടച്ച അന്വേഷണം നടത്തണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ബെന്നി ബെഹനാന്‍ എം.പി, കോഴിക്കോട് ഡി.സി.സി മുന്‍ പ്രസിഡന്റ് കെ.സി.അബു എന്നിവര്‍ കൂടെയുണ്ടായിരുന്നു. ഓഫീസിലെത്തിയ നേതാക്കളെ പാര്‍ട്ടി കെ.പി.സി.സി അംഗം പി.പി.ആലി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍, ഡി.സി.സി സെക്രട്ടറി കെ.ഇ.വിനയന്‍, ബ്ലോക്ക് സെക്രട്ടറി വി.നൗഷാദ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles