നെന്‍മേനിയില്‍ തൊഴിലുറപ്പ് സംഗമം രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും

ചുള്ളിയോട്: നെന്‍മേനി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടേയും സംഗമം ശനിയാഴ്ച രാവിലെ 10നു കോളിയാട് പാരിഷ് ഹാളില്‍ രാഹുല്‍ഗാന്ധി എംപി ഉദ്ഘാടനം ചെയ്യും. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. നൂറ് തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ 60 വയസ് കഴിഞ്ഞ 250 തൊഴിലാളികളെ ചടങ്ങില്‍ ആദരിക്കും. തൊഴിലാളികളുടെ മിനിമം കൂലി 400 രൂപയാക്കുക, ജനറല്‍ വിഭാഗത്തിലും വര്‍ഷം 200 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുക, മെറ്റീരിയല്‍ വര്‍ക്കുകളുടെ പണം ഉടന്‍ അനുവദിക്കുക, നെല്‍ക്കൃഷി അടക്കം കാര്‍ഷിക ജോലികളിലും തൊഴിലുറപ്പ് പദ്ധതി ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങുന്ന നിവേദനം തൊഴിലാളികള്‍ എംപിക്കു നല്‍കും. സംഗമം വിജയിപ്പിക്കുന്നതിനു ഒരുക്കങ്ങളായെന്നു പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍, വൈസ് പ്രസിഡന്റ് ടിജി ചെറുതോട്ടില്‍, ജയ മുരളി, കെ.വി. ശശി, സുജാത ഹരിദാസ് എന്നിവര്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles