യു.ഡി.എഫ് റാലിയില്‍ അണിനിരന്നതു ആയിരങ്ങള്‍

സംരക്ഷിത വനങ്ങളുടെ പരിസ്ഥിതി സംവേദക മേഖലയില്‍നിന്നു ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കണമെന്നു ആവശ്യപ്പെട്ട് യു.ഡി.എഫ് സുല്‍ത്താന്‍ ബത്തേരിയില്‍ രാഹുല്‍ഗാന്ധി എം.പിയുടെ നേതൃത്വത്തില്‍ നടത്തിയ റാലി.

സുല്‍ത്താന്‍ബത്തേരി-പരിസ്ഥിതി സംവേദക മേഖല വനത്തിനു പുറത്തു അരുതെന്ന മുദ്രാവാക്യവുമായി യു.ഡി.എഫ് സംഘടിപ്പിച്ച വയനാട് ജില്ലാ റാലിയില്‍ പങ്കെടുത്തതു ആയിരങ്ങള്‍. ദേശീയ, സംസ്ഥാന നേതാക്കളുടെ സാന്നിധ്യവും റാലിയെ ശ്രദ്ധേയമാക്കി. റാലിക്ക്് മുന്നോടിയായി ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടന്നു.
കോട്ടക്കുന്നില്‍നിന്നു ഗാന്ധി ജംഗ്ഷനിലേക്കായിരുന്നു രാഹുല്‍ഗാന്ധി നയിച്ച റാലി. മണിക്കൂറുകളോളം നഗരം മനുഷ്യക്കടലായി. റാലിയുടെ മുന്‍നിരയില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുന്‍ മന്ത്രി എം.കെ.മുനീര്‍, എം.എല്‍.എമാരായ ഐ.സി.ബാലകൃഷ്ണന്‍, ടി.സിദ്ദീഖ്, ഡി.സി.സി പ്രസിഡന്റമായ യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എന്‍.ഡി.അപ്പച്ചന്‍, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റുമായ ചെയര്‍മാന്‍ പി.പി.എ കരീം, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ.അബ്രഹാം, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എല്‍.പൗലോസ് തുടങ്ങിയവര്‍ രാഹുലിനൊപ്പം അണിനിരന്നു. ഗാന്ധിജംഗ്ഷനില്‍ പ്രത്യേകം തയാറാക്കിയ വേദിയിലായിരുന്നു സമാപന സമ്മേളനം.

0Shares

Leave a Reply

Your email address will not be published.

Social profiles