ഭയപ്പെടുത്താന്‍ നോക്കേണ്ട- കെ.സുധാകരന്‍

സുല്‍ത്താന്‍ ബത്തേരി: യു.ഡി.എഫിനെ അക്രമത്തിലൂടെ ഭയപ്പെടുത്താന്‍ ആരും നോക്കേണ്ടെന്നു കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. യു.ഡി.എഫ് റാലി സമാപന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങളെ പഠിക്കാന്‍ വരേണ്ട. തിരുത്താനും വരേണ്ട. യു.ഡി.എഫ് അക്രമം പ്രോത്സാഹിപ്പിക്കില്ല. എന്നുവെച്ച് പ്രശ്‌നവുമായി വരരുത്. എ.കെ.ജി സെന്ററില്‍ ബോംബ് പൊട്ടിച്ചത് ഇ.പി.ജയരാജനാണ്. സി.പി.എം അക്രമ മാര്‍ഗം ഉപേക്ഷിച്ച് ജനങ്ങളോടൊപ്പം പ്രവര്‍ത്തിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles