യാത്രയയപ്പ് നല്‍കി

തരുവണ ഗവ.ഹയര്‍ സെക്കന്‍ഡറി ഹൈസ്‌കൂളില്‍ യാത്രയയപ്പ് സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി മൊമെന്റോ കൈമാറുന്നു.

തരുവണ: ഗവ.ഹയര്‍ സെക്കന്‍ഡറി ഹൈസ്‌കൂളില്‍നിന്നു വിരമിച്ച എഫ്ടിഎം നബീസ ബാരിക്കലിനും അധ്യാപകരായ ജോഷി കെ. ജോസഫ്, പി. പ്രസീദ എന്നിവര്‍ക്കും പിടിഎയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഇ.വി. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി മെമന്റോ കൈമാറി. ബ്ലോക്ക് പഞ്ചായത്തംഗം പി.കെ.അമീന്‍, ഹെഡ്മാസ്റ്റര്‍ ജിറ്റോ ലൂയിസ്, കെ. അശോകന്‍, കെ.സിദ്ദീഖ്, കെ.സി.കെ നജുമുദ്ദീന്‍, നൗഫല്‍ പള്ളിയാല്‍, കെ.കെ. ജംഷീര്‍, കെ.സി. ആലി, എം. കുഞ്ഞമ്മദ്, അബ്ദുല്‍ഗനി, കെ. മുഹമ്മദലി എന്നിവര്‍ പ്രസംഗിച്ചു.
വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികളെ അനുമോദിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles