തരിയോട് പഞ്ചായത്തില്‍ ആയുര്‍സൗഖ്യം കാമ്പയിന്‍

കാവുംമന്ദം കമ്മ്യൂണിറ്റി ഹാളില്‍ ആയുര്‍സൗഖ്യം കാമ്പയിന്‍ തരിയോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. ഷിബു ഉദ്ഘാടനം ചെയ്യുന്നു.

വൈത്തിരി: മഴക്കാലപൂര്‍വ ആയുര്‍വേദ പ്രതിരോധ മരുന്ന് വിതരണവും കോവിഡാനന്തര പ്രശ്‌നങ്ങള്‍ക്കുള്ള പരിരക്ഷയും ഉള്‍പ്പെടുത്തി തരിയോട് പഞ്ചായത്തും ഭാരതീയ ചികിത്സ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ആയുര്‍സൗഖ്യം കാമ്പയിന് തുടക്കമായി. കാവുംമന്ദം കമ്മ്യൂണിറ്റി ഹാളില്‍ തരിയോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. ഷിബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ ഷീജ ആന്റണി, വിജയന്‍ തോട്ടുങ്ങല്‍, പുഷ്പ മനോജ്, വത്സല നളിനാക്ഷന്‍, ഡോ.ടി.എന്‍ ഹരിശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ.കെ. സ്മിത സ്വാഗതവും ഡോ.രേഖ നന്ദിയും പറഞ്ഞു. കാമ്പയിന്റെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്യാമ്പ് സംഘടിപ്പിച്ച് പരിശോധനയും മരുന്നുവിതരണവും നടത്തും. തരിയോട് ആയുര്‍വേദ ഡിസ്പന്‍സറി, ട്രൈബല്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍ ക്യാമ്പിന് നേതൃത്വം നല്‍കും.ജനങ്ങളുടെ ആരോഗ്യാവസ്ഥ തിരിച്ചു പിടിക്കുക, രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുക തുടങ്ങിയവ കാമ്പയിന്‍ ലക്ഷ്യമാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles