വയനാട് യോഗ ചാമ്പ്യന്‍ഷിപ്പ് നാളെ

കല്‍പ്പറ്റ: വയനാട് ജില്ലാ യോഗ ചാമ്പ്യന്‍ഷിപ്പ് നാളെ (ഞായര്‍) കാര്‍ഷിക വികസന ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാ യോഗ അസോസിയേഷന്‍ അഫിലിയേഷനുള്ള ക്ലബുകള്‍ മുഖേന വ്യക്തികള്‍ക്കു ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാം. എട്ട്-11, 11-14, 14-17, 17-21, 21-25, 25-35, 35നു മുകളില്‍ വയസ്സ് വിഭാഗങ്ങളില്‍ പ്രത്യേകം മത്സരം ഉണ്ടാകും. രാവിലെ 10നു സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എം. മധു ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യുമെന്നു അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം. സെയ്ത്, സെക്രട്ടറി കെ. ശിവദാസന്‍, എം.ടി. ഫിലിപ്പ്, വി.വി. സുധാകരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വ്യക്തിഗത ഇനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കേ ഗ്രൂപ്പ്, ആര്‍ടിസ്റ്റിക് ഇനങ്ങളില്‍ മത്സരിക്കാന്‍ കഴിയൂ. രജിസ്‌ട്രേഷനു 300 ഉം മത്സര ഇനത്തിനു 100 ഉം രൂപയാണ് ഫീസ്. പങ്കെടുക്കുന്നവര്‍ പാസ്‌പോര്‍ട്ട് സൈസില്‍ മൂന്നു ഫോട്ടോയും ജനനതീയതി തെളിയിക്കുന്ന രേഖയും ആധാറിന്റെ പകര്‍പ്പും റിസ്‌ക് സര്‍ട്ടിഫിക്കറ്റും കരുതണം. കുട്ടികള്‍ രക്ഷിതാവിന്റെ ഒപ്പോടുകൂടിയ റിസ്‌ക് റിസ്‌ക് സര്‍ട്ടിഫിക്കറ്റാണ് കൊണ്ടുവരേണ്ടത്. മത്സരാര്‍ഥികള്‍ ആവശ്യമായ മ്യൂസിക് സിഡിയും കരുതണം. വിശദവിവരത്തിനു: 9847064201.

0Shares

Leave a Reply

Your email address will not be published.

Social profiles