ലോക ജലദിനാഘോഷം: സെമിനാര്‍ നടത്തി

Read Time:1 Minute, 39 Second

ലോക ജലദിനാഘോഷത്തിന്റെ ഭാഗമായി ജലസാക്ഷരതാപഠനകേന്ദ്രം കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച സെമിനാര്‍ സംസ്ഥാന പ്രസിഡന്റ് ബി. രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യുന്നു.

കല്‍പ്പറ്റ: ലോക ജലദിനാഘോഷത്തിന്റെ ഭാഗമായി ജലസാക്ഷരതാ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍വുഡ്‌ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ ‘ജലസംരക്ഷണത്തിന്റെ കാലികപ്രസക്തി’ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. കേണികള്‍, തണ്ണീര്‍ത്തടങ്ങള്‍, കാവുകള്‍, പാടങ്ങള്‍, തോടുകള്‍ എന്നിവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചര്‍ച്ചചെയ്തു. സംസ്ഥാന പ്രസിഡന്റ് ബി. രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. എ.പി. വാസുദേവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. റസാഖ് കല്‍പ്പറ്റ, വി.വി. ജിനചന്ദ്രപ്രസാദ്, സുലോചന രാമകൃഷ്ണന്‍, സി. അയ്യപ്പന്‍, എം.ഹബീബ് റഹ്മാന്‍ റാവുത്തര്‍, റോബര്‍ട്ട് കോട്ടായി, സി.ഡി. മനീഷ്, ലൂസി ജോര്‍ജ്, കെ.എം. രാജു തുടങ്ങിയവര്‍ പങ്കെടുത്തു. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യവും ജലസംരക്ഷണത്തിന്റെ ആവശ്യകതയും സംബന്ധിച്ച് വിദ്യാലയങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലും പഠനകേന്ദ്രം ബോധവത്കരണം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles