ചെമ്പ്ര ട്രക്കിംഗ്: സഞ്ചാരികളെ പിഴിയരുത്-യൂത്ത് കോണ്‍ഗ്രസ്

കല്‍പറ്റ: ചെമ്പ്രമലയില്‍ ട്രക്കിംഗിനെത്തുന്ന സഞ്ചാരികളെ ചുഷണം ചെയ്യരുതെന്നു യൂത്ത് കോണ്‍ഗ്രസ് മേപ്പാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ട്രക്കിംഗ് ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചത് അനീതിയാണ്. 10 അംഗ സംഘത്തിനു 750 രൂപ എന്നതു അഞ്ചു പേര്‍ക്ക് 1,500 രൂപയായാണ് വര്‍ധിപ്പിച്ചത്.
ഇത് സഞ്ചാരികളോടും വിനോദ സഞ്ചാര മേഖലയോടുമുള്ള വെല്ലുവിളിയാണ്. ടിക്കറ്റ് നിരക്ക് സാധാരണക്കാര്‍ക്കും താങ്ങാവുന്നതാകണം. സഞ്ചാരികളെ കൊള്ളയടിക്കുന്നതു അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായി പ്രക്ഷോഭത്തിനു യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നു യോഗം മുന്നറിയിപ്പു നല്‍കി.
പ്രസിഡന്റെ എന്‍.അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. അരുണ്‍ ദേവ്, രോഹിത് ബോധി, പി.ഇ.ഷംസുദ്ദീന്‍, പി.എം. മന്‍സൂര്‍, കെ.പി. ഹൈദരലി, യൂനുസ് ചുളിക്ക, മുന്തിര്‍, ജോമോന്‍ കോട്ടനാട്, നോരിസ് മേപ്പാടി, സാജിര്‍ ചെമ്പോത്ര, വിഷ്ണു മേപ്പാടി, റിയാസ് തൃക്കൈപെറ്റ, അനൂപ് പള്ളിക്കവല എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles