മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം-
വയനാട് ദുരന്ത നിവാരണ അതോറിറ്റി

കല്‍പറ്റ: കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിനാല്‍ മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. രാത്രി മലയോര മേഖലകളിലെ യാത്രകള്‍ പരമാവധി ഒഴിവാക്കണം. പരിചയമില്ലാത്ത ജലാശയങ്ങളില്‍ ഇറങ്ങരുത്. അടിയന്തര കാര്യ നിര്‍വഹണ കേന്ദ്രം, താലൂക്ക് അടിയന്തര കാര്യനിര്‍വഹണ കേന്ദ്രങ്ങള്‍ എന്നിവ പൂര്‍ണതോതില്‍ ജില്ലയില്‍ പ്രവര്‍ത്തനസജ്ജമാണ്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ദ്രുത കര്‍മ സേന ജില്ലയിലുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ ഭീതി പരത്തുന്ന തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് 1077 (ടോള്‍ ഫ്രീ), 04936 204151, 9562804151, 8078409770, ബത്തേരി താലൂക്ക്- 223355, 9447097705, വൈത്തിരി താലൂക്ക്-256100, 8590842965, മാനന്തവാടി താലൂക്ക്-04935- 241111, 9446637748 എന്നീ നമ്പറുകളില്‍ വിളിക്കാം.

0Shares

Leave a Reply

Your email address will not be published.

Social profiles