ഊര്‍ജോത്സവം: പുരസ്‌കാര വിതരണം നടത്തി

കല്‍പറ്റ: ഊര്‍ജ വകുപ്പിനു കീഴിലുള്ള എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഊര്‍ജസംരക്ഷണ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിദ്യാലയങ്ങളില്‍ നടപ്പിലാക്കിയ സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി നടത്തിയ ഊര്‍ജോത്സവത്തില്‍ വിജയികളായവര്‍ക്കുള്ള പുരസ്‌കാരം വിതരണം ചെയ്തു. എസ്.കെ.എം.ജെ. സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ഡയറക്ടര്‍ സി.കെ. വിഷ്ണുദാസ് അധ്യക്ഷത വഹിച്ചു. ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനവും ദേശീയ തലത്തില്‍ മികച്ച വിജയവും കരസ്ഥമാക്കിയ അതിരാറ്റുകുന്ന് ഗവ.ഹൈസ്‌കൂളിലെ വിഷ്ണുപ്രിയ, ആദിത്യ ബിജു എന്നിവരെ ആദരിച്ചു. സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി. ജയരാജന്‍, ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ പി.കെ. സാജിദ്, ജില്ലാ സയന്‍സ് ക്ലബ് അസോസിയേഷന്‍ സെക്രട്ടറി കെ. രാജേഷ്, ടി. അശോകന്‍, ചന്ദ്രശേഖരന്‍, സാരംഗി ചന്ദ്ര, ശലഭ ഗോവിന്ദ്, കെ.എസ്. സരിത, പി. നിരഞ്ജന എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles