കല്‍പറ്റ ചാരിറ്റബിള്‍ സൊസൈറ്റി വയോജന സംഗമം നടത്തി

കല്‍പറ്റ ചാരിറ്റബിള്‍ സൊസൈറ്റി അമ്പിലേരിയില്‍ സംഘടിപ്പിച്ച വയോജന സംഗമത്തില്‍ ഡിഎം വിംസ്മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സൂപ്പി കല്ലങ്കോടന്‍ കമ്പിളി വിതരണം നിര്‍വഹിക്കുന്നു.

കല്‍പറ്റ: കല്‍പറ്റ ചാരിറ്റബിള്‍ സൊസൈറ്റി അമ്പിലേരിയില്‍ വയോജന സംഗമം നടത്തി. പങ്കെടുത്ത വയോധികര്‍ക്കു കമ്പിളി, പായ, തോര്‍ത്ത് എന്നിവ വിതരണം ചെയ്തു. ഡിഎം വിംസ് മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സൂപ്പി കല്ലങ്കോടന്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് യു.കെ. ഹാഷിം അധ്യക്ഷത വഹിച്ചു. ഹാരിസ് തന്നാണി, കെ.വാസു, സുല്‍ഫി മാമ്പറ്റ, അറക്കല്‍ സലീം, മൂസ പുളിയംപൊയില്‍ എന്നിവര്‍ പ്രസംഗിച്ചു. വി.വി. സലീം സ്വാഗതവും കെ.പി. ബഷീര്‍ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles