പരീക്ഷ കമ്മീഷണര്‍ക്കു എസ്എസ്എല്‍സി ബുക്കില്‍ പേരു തിരുത്താം

കല്‍പ്പറ്റ: എസ്എസ്എല്‍സി ബുക്കില്‍ പേരു തിരുത്താന്‍ പരീക്ഷ കമ്മീഷണറെ അധികാരപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. ഗസറ്റ് വിജ്ഞാപനം വഴി മാറ്റിയ പേര് അപേക്ഷകരുടെ എസ്എസ്എല്‍സി ബുക്കില്‍ തിരുത്തിച്ചേര്‍ത്തു നല്‍കുന്നതിനാണ് പരീക്ഷ കമ്മീഷണര്‍ക്കു അധികാരമായത്.
1984 മാര്‍ച്ച് 14ലെ ഉത്തരവ് പ്രകാരം എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ പേര്, മതം, ജാതി എന്നിവ തിരുത്തി നല്‍കാന്‍ വ്യവസ്ഥയില്ല. പേരിലെ വ്യത്യാസം തിരുത്തിക്കിട്ടാത്തതു നിരവധി പേര്‍ക്കു ഇതര സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ഉപരിപഠനം നടത്തുന്നതിനും തൊഴില്‍ നേടുന്നതിനും തടസ്സം സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തില്‍, ഗസറ്റ് വിജ്ഞാപനത്തിലൂടെ മാറ്റിയ പേര് എസ്എസ്എല്‍സി ബുക്കില്‍ തിരുത്തിച്ചേര്‍ക്കുന്നതിനു നിരവധിയാളുകള്‍ ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി. അനുകൂല വിധി സമ്പാദിച്ചവര്‍ അതു നടത്തിക്കിട്ടാത്തതിനു കോടതി അലക്ഷ്യക്കേസും ഫയല്‍ ചെയ്യുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഉത്തരവ്.

0Shares

Leave a Reply

Your email address will not be published.

Social profiles