യോഗക്ഷേമസഭ വാര്‍ഷികാഘോഷവും കുടുംബ സംഗമവും നടത്തി

Read Time:2 Minute, 26 Second

യോഗക്ഷേമസഭ പ്രസിദ്ധീകരിക്കുന്ന ‘ഉപക്രമം’ കണിയാമ്പറ്റയില്‍ യോഗക്ഷേമസഭ വാര്‍ഷികാഘോഷത്തില്‍ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം മേല്‍ശാന്തി എഗ്ഡി നീലമന കൃഷ്ണന്‍ നമ്പൂതിരി പ്രകാശനം ചെയ്യുന്നു.

കണിയാമ്പറ്റ: യോഗക്ഷേമസഭ വാര്‍ഷികാഘോഷവും കുടുംബ സംഗമവും നിവേദിത വിദ്യാനികേതന്‍ യുപി സ്‌കൂളില്‍ നടത്തി. പുതിയില്ലം കെ.ശങ്കരന്‍ എബ്രാന്തിരി ആചാര്യ സ്വാമിയുടെ ഛായാചിത്രത്തിന് മുന്നില്‍ ദീപം തെളിയിച്ചതോടെയായിരുന്നു വാര്‍ഷികാഘോഷത്തിനു തുടക്കം. വേദിയില്‍ സ്ഥാപിച്ച കാന്‍വാസില്‍ പീനിക്കാട് ഈശ്വരന്‍ നമ്പൂതിരി മഹാഗണപതിയുടെ രേഖാചിത്രം വരച്ചു. ഷാജി മട്ടന്നൂര്‍ രചിച്ച് ഈണം നല്‍കിയ സ്വാഗതഗാനം മേക്കാട് ധന്യ സുരേഷ് ആലപിച്ചു. കുട്ടികളുടെ ഗാനാലാപനം, മുതിര്‍ന്നവരുടേയും ചെറുപ്പക്കാരുടെയും കലാപരിപാടികള്‍ എന്നിവ നടന്നു.
ജില്ലാ യോഗക്ഷേമസഭ പ്രസിദ്ധീകരിക്കുന്ന ‘ഉപക്രമം’ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം മേല്‍ശാന്തി എഗ്ഡി നീലമന കൃഷ്ണന്‍ നമ്പൂതിരിയും വാമല്ലൂര് പദ്മാവതി അന്തര്‍ജനം രചിച്ച ‘ഭക്തിസുധ’ ലഘു കവിതാ സമാഹാരം നോവലിസ്റ്റ് സുധീര്‍ പറൂരും പ്രകാശനം ചെയ്തു. രാജേന്ദ്രന്‍ മാടമന, പിനിക്കാട് ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ ഉഷ പൊറഞ്ചേരി, മാടമന ശങ്കരനാരായണന്‍ എന്നിവര്‍ ആദരിച്ചു.
സമാപന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് മധു എസ്. നമ്പൂതിരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ഈശ്വരന്‍ മാടമന സന്ദേശം നല്‍കി. ജില്ലാ സെകട്ടറി മരങ്ങാട് കേശവന്‍ നമ്പൂതിരി, മേക്കാട് പ്രഭ ശങ്കരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles