മത പഠനത്തിന് ഭൗതിക പഠനം തടസ്സമാകരുത്-കെ.ടി.ഹംസ മുസ്‌ലിയാര്‍

കമ്പളക്കാട് റേഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിച്ച അനുമോദനവും പ്രചോദനവും പരിപാടി മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.ടി.ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.

കമ്പളക്കാട്: യഥാര്‍ഥ മനുഷ്യനെ രൂപപ്പെടുത്തുന്നത് ആത്മീയ പഠനമാണെന്നും ഭൗതിക പഠനം മത പഠനത്തിന് തടസ്സം സൃഷ്ടിക്കരുതെന്നും സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.ടി.ഹംസ മുസ്‌ല്യാര്‍. മദ്രസ പഠനത്തോടൊപ്പം എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ഥികളെ ആദരിക്കുന്നതിനായി റേഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിച്ച അനുമോദനവും പ്രചോദനവും പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റേഞ്ച് പ്രസിഡന്റ് ടി.വി. അബ്ദുറഹിമാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ഗഫൂര്‍ കാട്ടി മുഖ്യപ്രഭാഷണം നടത്തി. എം.കെ.അബ്ദുറഷീദ് ക്ലാസെടുത്തു. പി.ടി.അഷ്‌റഫ് ഹാജി, കെ.സി.കുഞ്ഞമ്മദ് ഹാജി, വി.പി.ഷുക്കൂര്‍ ഹാജി, മുഹമ്മദുകുട്ടി ഹസനി, മുസ്തഫ ഫൈസി, പി. ഇബ്രാഹിം മൗലവി, എം.അബ്ദുറഹിമാന്‍ ഫൈസി, ഷംസുദ്ദീന്‍ വാഫി, മുഹമ്മദലി റഹ്മാനി എന്നിവര്‍ പ്രസംഗിച്ചു.
റേഞ്ചിലെ മദ്രസ വിദ്യാര്‍ഥികളായ 120 പേര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. ജനറല്‍ സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും സെക്രട്ടറി പി. നവാസ് ദാരിമി നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles